കേരളത്തിലെ സര്‍വ്വകലാശാലകളിലെ മുഴുവന്‍ ബന്ധുനിയമനങ്ങളും അന്വേഷിക്കും-ഗവര്‍ണര്‍
ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വ്വകലാശാലകളിലെ മുഴുവന്‍ ബന്ധുനിയമനങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഗവര്‍ണര്‍ നിലപാട് കൂടുതല്‍ കടുപ്പിച്ചത്. കണ്ണൂര്‍ വൈസ് ചാന്‍സിലറെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. പദവി മറന്ന് സി.പി.എം പാര്‍ട്ടി കേഡറെ പോലെയാണ് വി.സി പെരുമാറുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു. സര്‍വകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളത്. രാഷ്ട്രീയ ഇടപെടലില്‍ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സര്‍വകലാശാലയില്‍ തിരുകിക്കയറ്റി. താന്‍ ചാന്‍സലര്‍ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട് വേണ്ടപ്പെട്ടവരുടെ […]

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വ്വകലാശാലകളിലെ മുഴുവന്‍ ബന്ധുനിയമനങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഗവര്‍ണര്‍ നിലപാട് കൂടുതല്‍ കടുപ്പിച്ചത്. കണ്ണൂര്‍ വൈസ് ചാന്‍സിലറെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. പദവി മറന്ന് സി.പി.എം പാര്‍ട്ടി കേഡറെ പോലെയാണ് വി.സി പെരുമാറുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു. സര്‍വകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളത്. രാഷ്ട്രീയ ഇടപെടലില്‍ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സര്‍വകലാശാലയില്‍ തിരുകിക്കയറ്റി. താന്‍ ചാന്‍സലര്‍ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട് വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണ്. നിയമനങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കും. നിരവധി പരാതികള്‍ ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. കേരള സര്‍വകലാശാലയില്‍ പ്രമേയം പാസാക്കുന്നുവെങ്കില്‍ അങ്ങനെയാകട്ടെയെന്നും താന്‍ തന്റെ ചുമതലയാണ് ചെയ്യുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സര്‍വ്വകലാശാലകളിലെ ചട്ട ലംഘനങ്ങളില്‍ കടുത്ത നടപടിയിലേക്ക് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നീങ്ങുകയാണെന്ന് വ്യക്തമാണ്. കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്ക് എതിരെ നടപടിയിലേക്കാണ് ഗവര്‍ണര്‍ നീങ്ങുന്നത്. വി.സിക്ക് ഷോ കോസ് നോട്ടീസ് നല്‍കിയ ശേഷം നടപടിയിലേക്ക് പോകാനാണ് തീരുമാനം. നിയമനം സ്റ്റേ ചെയ്തതിനെതിരെ സര്‍വകലാശാല എടുക്കുന്ന നിയമ നടപടിയും രാജ് ഭവന്‍ നിരീക്ഷിക്കുന്നുണ്ട്. വി.സി അപ്പീല്‍ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഗവര്‍ണര്‍ക്ക് എതിരെ അപ്പീല്‍ നില നില്‍ക്കുമോ എന്ന സംശയം ഉയരുന്നുണ്ട്.
അതേ സമയം ഗവര്‍ണര്‍ക്കെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് കേരള സര്‍വകലാശാല ഒരുങ്ങുന്നത്. ഇന്ന് ചേരുന്ന സെനറ്റ് യോഗം ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നേക്കും. വി.സി നിയമനത്തില്‍ ഗവര്‍ണര്‍ ഏകപക്ഷീയമായി സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് നീക്കം. ഗവര്‍ണര്‍ രൂപീകരിച്ച സേര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല ഇതുവരെ നോമിനിയെ നല്‍കിയിട്ടില്ല. പ്രമേയം വന്നാല്‍ കേരള വി.സിക്ക് എതിരെ ഗവര്‍ണര്‍ നടപടി എടുത്തേക്കും.