സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യബസുകളും ഒക്ടോബര്‍ 31ന് സര്‍വീസ് നിര്‍ത്തിവെക്കുന്നു
കാസര്‍കോട്: സംസ്ഥാനത്തെ മുഴുവന്‍സ്വകാര്യബസുകളും ഒക്ടോബര്‍ 31ന് സര്‍വീസ് നിര്‍ത്തിവെക്കുന്നു. ജൂണ്‍ അഞ്ചിന് ഫെഡറേഷന്‍ പ്രസിഡണ്ട് കെ.കെ. തോമസിന്റെ നിരാഹാരവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഗതാഗതമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്തതിലും ഏകപക്ഷീയമായി ദരിദ്രവിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണസൗജന്യവും പ്രഖ്യാപിച്ചതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ മുഴുവന്‍ ബസുകളും സര്‍വ്വീസ് നിര്‍ത്തിവെച്ചുകൊണ്ട് ഒരു ദിവസത്തെസൂചനാസമരം നടത്താന്‍ തീരുമാനിച്ചത്.സംയുക്തസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, ബസുകളില്‍ ക്യാമറ, സീറ്റ്‌ബെല്‍റ്റ് എന്നിവ ഒഴിവാക്കുക, 140 കി.മീ. എന്ന […]

കാസര്‍കോട്: സംസ്ഥാനത്തെ മുഴുവന്‍സ്വകാര്യബസുകളും ഒക്ടോബര്‍ 31ന് സര്‍വീസ് നിര്‍ത്തിവെക്കുന്നു. ജൂണ്‍ അഞ്ചിന് ഫെഡറേഷന്‍ പ്രസിഡണ്ട് കെ.കെ. തോമസിന്റെ നിരാഹാരവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഗതാഗതമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്തതിലും ഏകപക്ഷീയമായി ദരിദ്രവിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണസൗജന്യവും പ്രഖ്യാപിച്ചതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ മുഴുവന്‍ ബസുകളും സര്‍വ്വീസ് നിര്‍ത്തിവെച്ചുകൊണ്ട് ഒരു ദിവസത്തെസൂചനാസമരം നടത്താന്‍ തീരുമാനിച്ചത്.
സംയുക്തസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, ബസുകളില്‍ ക്യാമറ, സീറ്റ്‌ബെല്‍റ്റ് എന്നിവ ഒഴിവാക്കുക, 140 കി.മീ. എന്ന ദൂരപരിധി നോക്കാതെ നിലവിലുള്ള എല്ലാ ബസുകളുടെയും പെര്‍മിറ്റ് പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, സെക്രട്ടറി ടി. ലക്ഷ്മണന്‍, സ്റ്റേറ്റ് സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ പി.എ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.