എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമ്മതം; ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സൂചന നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സൂചന നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണമെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് സുശീല്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തിയത്. ഇതിന് ശേഷമാണ് ഭരണകക്ഷിയായ ബിജെപി, പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിഎസ്പി തുടങ്ങി എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് […]

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സൂചന നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണമെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് സുശീല്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തിയത്.
ഇതിന് ശേഷമാണ് ഭരണകക്ഷിയായ ബിജെപി, പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിഎസ്പി തുടങ്ങി എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചത്. കോവിഡ് വേഗത്തില്‍ വ്യാപിക്കാന്‍ സാദ്ധ്യതയുള്ളവരെ അതില്‍ നിന്ന് സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളെ പറ്റിയും വിവിധ പാര്‍ട്ടികള്‍ സൂചിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള സമയം ഒരു മണിക്കൂര്‍ കൂടി നീട്ടിനല്‍കുമെന്നും സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 11,000 ബൂത്തുകള്‍ അധികം സജ്ജമാക്കുമെന്നും സുശീല്‍ ചന്ദ്ര പറഞ്ഞു. എല്ലാ പാര്‍ട്ടികളും ഉയര്‍ത്തിയ ആശങ്കകള്‍ മനസിലാക്കി, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താനാണ് എല്ലാവരും ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.