എന്‍.സി.പി നേതാക്കളെല്ലാം കൂട്ടത്തോടെ യു.ഡി.എഫില്‍ വരണം; മാണി സി. കാപ്പനൊപ്പം ശശീന്ദ്രനും സ്വാഗതം-രമേശ് ചെന്നിത്തല

തിരുവനന്തപുരം: എന്‍.സി.പി നേതാക്കള്‍ കൂട്ടത്തോടെ യു.ഡി.എഫിലേക്ക് വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാണി സി. കാപ്പന്‍ മാത്രമല്ല ശശീന്ദ്രന്‍ ഉള്‍പ്പടെ വന്നാലും സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ മാണി സി. കാപ്പനും ഒപ്പമുള്ളവരും മാത്രമാണ് വരുന്നതെങ്കിലും യു.ഡി.എഫിന് സന്തോഷമേയുള്ളൂവെന്ന് ചെന്നിത്തല വ്യക്തമാക്കി. പാലാ സീറ്റിനെ ചൊല്ലി മാണി സി. കാപ്പന്‍ എല്‍.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കാപ്പനെ കഴിഞ്ഞ ദിവസം ചെന്നിത്തല യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. പാലാ സീറ്റ് ജോസ് മാണിക്ക് വിട്ടു നല്‍കാന്‍ […]

തിരുവനന്തപുരം: എന്‍.സി.പി നേതാക്കള്‍ കൂട്ടത്തോടെ യു.ഡി.എഫിലേക്ക് വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാണി സി. കാപ്പന്‍ മാത്രമല്ല ശശീന്ദ്രന്‍ ഉള്‍പ്പടെ വന്നാലും സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ മാണി സി. കാപ്പനും ഒപ്പമുള്ളവരും മാത്രമാണ് വരുന്നതെങ്കിലും യു.ഡി.എഫിന് സന്തോഷമേയുള്ളൂവെന്ന് ചെന്നിത്തല വ്യക്തമാക്കി.
പാലാ സീറ്റിനെ ചൊല്ലി മാണി സി. കാപ്പന്‍ എല്‍.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കാപ്പനെ കഴിഞ്ഞ ദിവസം ചെന്നിത്തല യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തിരുന്നു.
പാലാ സീറ്റ് ജോസ് മാണിക്ക് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ മാണി സി. കാപ്പന്‍ ഉറച്ചു നില്‍ക്കുകയാണ്. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററും രംഗത്തെത്തി. വിഷയത്തില്‍ ഇടപെട്ട് ദേശീയ അധ്യക്ഷന്‍ ശരത് പവാറും പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്. അതിനിടെയാണ് മാണി സി. കാപ്പന്‍ യു.ഡി.എഫിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായത്. ഡല്‍ഹിയില്‍ ശരത് പവാറുമായി മാണി സി. കാപ്പന്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് എല്‍.ഡി.എഫ്, എന്‍.സി.പിയെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

Related Articles
Next Story
Share it