ഓള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കണമെന്നും താല്‍ക്കാലിക റേഷന്‍ വ്യാപാരികളെ സ്ഥിരപ്പെടുത്തണമെന്നും ഓള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ (എകെആര്‍ആര്‍ഡിഎ) ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എകെആര്‍ആര്‍ഡിഎ ജില്ലാ സമ്മേളനവും ആസ്ഥാന മന്ദിരവും സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശങ്കര്‍ ബെള്ളിഗെ അധ്യക്ഷ വഹിച്ചു. സംസ്ഥാന ജി. സെക്രട്ടറി ടി. മുഹമ്മദലി, സംസ്ഥാന സെക്രട്ടറിമാരായ ഉണ്ണികൃഷ്ണ പിള്ള, ഗോപകുമാര്‍ മുട്ടത്തറ, പി. കെ. അബ്ദുല്‍ റഹ്‌മാന്‍, ഓര്‍ഗാനസിങ് സെക്രട്ടറി […]

കാസര്‍കോട്: റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കണമെന്നും താല്‍ക്കാലിക റേഷന്‍ വ്യാപാരികളെ സ്ഥിരപ്പെടുത്തണമെന്നും ഓള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ (എകെആര്‍ആര്‍ഡിഎ) ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എകെആര്‍ആര്‍ഡിഎ ജില്ലാ സമ്മേളനവും ആസ്ഥാന മന്ദിരവും സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശങ്കര്‍ ബെള്ളിഗെ അധ്യക്ഷ വഹിച്ചു. സംസ്ഥാന ജി. സെക്രട്ടറി ടി. മുഹമ്മദലി, സംസ്ഥാന സെക്രട്ടറിമാരായ ഉണ്ണികൃഷ്ണ പിള്ള, ഗോപകുമാര്‍ മുട്ടത്തറ, പി. കെ. അബ്ദുല്‍ റഹ്‌മാന്‍, ഓര്‍ഗാനസിങ് സെക്രട്ടറി എ. നടരാജന്‍, സംഘടക സമിതി ചെയര്‍മാന്‍ ഇ. കെ. അബ്ദുള്ള, ജനറല്‍ കണ്‍വീനര്‍ സതീശന്‍ ഇടവേലി, ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് കെ. ശശിധരന്‍, കാസര്‍കോട് താലൂക്ക് പ്രസിഡന്റ് സതീശന്‍ ഇടവേലി, വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡന്റ് സജി പാത്തികര, മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് ചന്ദ്ര ശേഖര, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സുരേഷ് മേലങ്കോട്, പി. ബി. അബൂബക്കര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി രാജേന്ദ്രന്‍, താലൂക്ക് ജി, സെക്രട്ടറി ഹരിദാസ് വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്ക് ജി.സെക്രട്ടറി ശങ്കര്‍ റാവു, ഹോസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി അനില്‍ പള്ളികണ്ടം, കാസര്‍കോട് താലൂക്ക് ജി. സെക്രട്ടറി പി. എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കര്‍ണാടക സര്‍ക്കാര്‍ അവാര്‍ഡ് നേടിയ റേഷന്‍ കടയുടമ മനോഹര ബല്ലാളിനെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്, സംഘടന ചര്‍ച്ച, വരവ് ചിലവ് കണക്ക് അവതരണം എന്നിവ നടന്നു. എകെആര്‍ആര്‍ഡിഎ ജില്ലാ ജി. സെക്രട്ടറി ബാലകൃഷ്ണ ബല്ലാള്‍ സ്വാഗതവും കാസര്‍കോട് താലൂക്ക് വൈസ് പ്രസിഡന്റ് ലോഹിതാക്ഷന്‍ നന്ദിയും പറഞ്ഞു. ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച് സംഘടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ വിജയന്‍ നായര്‍ പതാക ഉയര്‍ത്തി.

Related Articles
Next Story
Share it