ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് ധര്‍ണ നടത്തി

കാസര്‍കോട്: ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍ (എകെജിസിഎ) ജില്ലാ കമ്മിറ്റി കലക്ടറേറ്റ് ധര്‍ണ നടത്തി. ടാര്‍, കമ്പി, സിമെന്റ് തുടങ്ങി നിര്‍മാണ സാമഗ്രികളിലുണ്ടായ വിലക്കയറ്റം പിടിച്ചു നിര്‍ത്താല്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുക, നിലവില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത കരാറുകര്‍ക്ക് ഇത് മൂലം ഉണ്ടാകുന്ന നഷ്ടം നല്‍കുക, എല്‍.എസ്.ജി.സിയില്‍ 10 ശതമാനം എബോ അനുവദിക്കുക, കോവിഡ് കാലത്തെ നിര്‍മാണ പൂര്‍ത്തീകരണ കാലാവധി 6 മാസത്തെ ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിക്കുക, 2021 ഡിഎസ്ആര്‍ നടപ്പാക്കന്‍ ആവശ്യമായ നടപടി സ്വീകരിക്കുക, […]

കാസര്‍കോട്: ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍ (എകെജിസിഎ) ജില്ലാ കമ്മിറ്റി കലക്ടറേറ്റ് ധര്‍ണ നടത്തി. ടാര്‍, കമ്പി, സിമെന്റ് തുടങ്ങി നിര്‍മാണ സാമഗ്രികളിലുണ്ടായ വിലക്കയറ്റം പിടിച്ചു നിര്‍ത്താല്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുക, നിലവില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത കരാറുകര്‍ക്ക് ഇത് മൂലം ഉണ്ടാകുന്ന നഷ്ടം നല്‍കുക, എല്‍.എസ്.ജി.സിയില്‍ 10 ശതമാനം എബോ അനുവദിക്കുക, കോവിഡ് കാലത്തെ നിര്‍മാണ പൂര്‍ത്തീകരണ കാലാവധി 6 മാസത്തെ ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിക്കുക, 2021 ഡിഎസ്ആര്‍ നടപ്പാക്കന്‍ ആവശ്യമായ നടപടി സ്വീകരിക്കുക, കേരളത്തില്‍ ഉത്പാദിക്കുന്ന മലബാര്‍ സിമെന്റ് വില കുറച്ച് നല്‍കാന്‍ നടപടി സ്വീകരിക്കുക, കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശിക സമയബന്ധിതമായി വിതരണം ചെയ്യുക, വ്യാജ സൊസൈറ്റികള്‍ക്കും വെല്‍ഫെയര്‍ സൊസൈറ്റികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി 10 ശതമാനം ഇളവ് നല്‍കുന്നത് നിര്‍ത്തലാക്കുക, തദ്ദേശ സ്വയംഭരണ വകുപ്പില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തികള്‍ കൂട്ടിയോജിപ്പിച്ച് നല്‍കാനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീകണ്ഠന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, സുബൈര്‍ പടുപ്പ്, സി.എം.എ. ജലീല്‍, നേതാക്കളായ മൊയ്തീന്‍ കുട്ടി ഹാജി, ജോയി ജോസഫ്, ഖാദര്‍ നെല്ലിക്കുന്ന്, ഹനീഫ പൈവളികെ, ശിഹാബ് ഹസ്സന്‍ നക്കര, റസാഖ് ബെദിര, മജീദ് ബെണ്ടിച്ചാല്‍ തുടങ്ങിയര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.എ. നാസര്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it