കുണ്ടംകുഴിയില്‍ അഖിലേന്ത്യാ പുരുഷ-വനിതാ വോളിബോള്‍ ടൂര്‍ണ്ണമെന്റ് നാളെ
കുണ്ടംകുഴി: കെ.എഫ്.എ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് നാളെ രാത്രി എട്ട് മണിക്ക് കുണ്ടംകുഴിയില്‍ അഖിലേന്ത്യാ പുരുഷ-വനിതാ വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും.കാസര്‍കോട് സബ് കലക്ടര്‍ ദിലീപ് കൈനിക്കര ഉല്‍ഘാടനം ചെയ്യും. കായികാധ്യാപകന്‍ കെ. വിജയകൃഷ്ണന്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. യുവധാര ഉന്തത്തടുക്ക, പി.പി ബ്രദേഴ്സ് അമ്പലത്തറ, വിന്നേഴ്സ് ചെര്‍ക്കള, കെ.കെ ഗ്രൂപ്പ് കുമ്പഡാജെ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ എയര്‍ഫോഴ്സ്, ഇന്ത്യന്‍ നേവി, കൊച്ചിന്‍ കസ്റ്റംസ്, പോസ്റ്റല്‍ എന്നീ ടീമുകളിലെ താരങ്ങള്‍ പുരുഷവിഭാഗത്തില്‍ ജഴ്സിയണിയും. വനിതാ വിഭാഗത്തില്‍ […]

കുണ്ടംകുഴി: കെ.എഫ്.എ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് നാളെ രാത്രി എട്ട് മണിക്ക് കുണ്ടംകുഴിയില്‍ അഖിലേന്ത്യാ പുരുഷ-വനിതാ വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും.കാസര്‍കോട് സബ് കലക്ടര്‍ ദിലീപ് കൈനിക്കര ഉല്‍ഘാടനം ചെയ്യും. കായികാധ്യാപകന്‍ കെ. വിജയകൃഷ്ണന്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. യുവധാര ഉന്തത്തടുക്ക, പി.പി ബ്രദേഴ്സ് അമ്പലത്തറ, വിന്നേഴ്സ് ചെര്‍ക്കള, കെ.കെ ഗ്രൂപ്പ് കുമ്പഡാജെ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ എയര്‍ഫോഴ്സ്, ഇന്ത്യന്‍ നേവി, കൊച്ചിന്‍ കസ്റ്റംസ്, പോസ്റ്റല്‍ എന്നീ ടീമുകളിലെ താരങ്ങള്‍ പുരുഷവിഭാഗത്തില്‍ ജഴ്സിയണിയും. വനിതാ വിഭാഗത്തില്‍ നമോ ബേഡകം, ഗ്രാംഷി സ്വാശ്രയസംഘം പയറ്റിയാല്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി പറവൂര്‍ കോളേജ്, ആലുവ അക്കാദമി എന്നീ ടീമുകള്‍ കളിക്കും. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുണ്ടംകുഴിയില്‍ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ജനുവരി ആറിന് മല്‍സരം ആരംഭിക്കാനിരിക്കെ മഴ പെയ്തത് കാരണം ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 24ലേക്ക് മാറ്റുകയായിരുന്നു. കെ. മുരളീധരന്‍ ചെയര്‍മാനും ജയരാജ് കുണ്ടംകുഴി കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘാടകസമിതി പ്രവര്‍ത്തിക്കുന്നത്.