അഖിലേന്ത്യാ സമ്മേളനം: സെമിനാര്‍ സംഘടിപ്പിച്ചു

കാസര്‍കോട്: ഓള്‍ ഇന്ത്യാ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ജി.ഡി.എസ്. (എന്‍. എഫ്.പി.ഇ ) നാലാം അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് കോര്‍പ്പറേറ്റ്‌വത്കരണം-പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം .എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.എഫ്.പി.ഇ. സംസ്ഥാന കണ്‍വീനര്‍ പി.കെ മുരളീധരന്‍ വിഷയമാവതരിപ്പിച്ചു സംസാരിച്ചു. തപാല്‍ വകുപ്പിന്റെ കോര്‍പ്പറേറ്റ്‌വത്കരണം കേന്ദ്ര ഗവണ്‍മെന്റിന്റെ നവ ലിബറല്‍ ഉദാരവത്കര നയങ്ങളുടെ ഭാഗമായിട്ടാണ്. അതിനെ ശക്തമായി ചെറുത്തു തോല്‍പ്പിക്കേണ്ടത് നാടിന്റെ […]

കാസര്‍കോട്: ഓള്‍ ഇന്ത്യാ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ജി.ഡി.എസ്. (എന്‍. എഫ്.പി.ഇ ) നാലാം അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് കോര്‍പ്പറേറ്റ്‌വത്കരണം-പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം .എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.എഫ്.പി.ഇ. സംസ്ഥാന കണ്‍വീനര്‍ പി.കെ മുരളീധരന്‍ വിഷയമാവതരിപ്പിച്ചു സംസാരിച്ചു. തപാല്‍ വകുപ്പിന്റെ കോര്‍പ്പറേറ്റ്‌വത്കരണം കേന്ദ്ര ഗവണ്‍മെന്റിന്റെ നവ ലിബറല്‍ ഉദാരവത്കര നയങ്ങളുടെ ഭാഗമായിട്ടാണ്. അതിനെ ശക്തമായി ചെറുത്തു തോല്‍പ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തപാല്‍ വകുപ്പ് ജീവനക്കാരുടെ സംഘടനയായ എന്‍.എഫ്. പി.ഇ. പ്രക്ഷോഭങ്ങള്‍ക്ക് മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. എന്‍.എഫ് .പി.ഇ സംസ്ഥാന ചെയര്‍മാന്‍ പി. കരുണാകരന്‍, കെ. ഹരിദാസ് (എഫ്.എസ്.ഇ.ടി .ഒ) സംസാരിച്ചു. പി.വി രാജേന്ദ്രന്‍ സ്വാഗതവും കെ. ഹരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it