ഉഡുപ്പിയില്‍ നാഗേഷ് ദേവാഡിഗയെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെയും കോടതി വിട്ടയച്ചു

ഉഡുപ്പി: ഉഡുപ്പിയില്‍ എട്ടുവര്‍ഷം മുമ്പ് കുക്കിക്കാട്ടെ പിറ്റി നാഗേഷ് എന്ന നാഗേഷ് ദേവാഡിഗയെ (41) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് പേരെയും ജില്ലാ സെഷന്‍സ് കോടതി വിട്ടയച്ചു.ഇവാന്‍ റിച്ചാര്‍ഡ് എന്ന മുന്ന, ഗുരുപ്രസാദ് ഷെട്ടി, സന്തോഷ് പൂജാരി, വിശ്വനാഥ് ഷെട്ടി, സക്കീര്‍ ഹുസൈന്‍ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചത്.2014 സെപ്തംബര്‍ 11നാണ് ഉദ്യാവര്‍ ഹലീമ സബ്ജു ഓഡിറ്റോറിയത്തിന് മുന്നില്‍ പിട്ടി നാഗേഷ് കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണവേളയില്‍ 71 സാക്ഷികളെ ഹാജരാക്കുകയും 18 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. […]

ഉഡുപ്പി: ഉഡുപ്പിയില്‍ എട്ടുവര്‍ഷം മുമ്പ് കുക്കിക്കാട്ടെ പിറ്റി നാഗേഷ് എന്ന നാഗേഷ് ദേവാഡിഗയെ (41) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് പേരെയും ജില്ലാ സെഷന്‍സ് കോടതി വിട്ടയച്ചു.
ഇവാന്‍ റിച്ചാര്‍ഡ് എന്ന മുന്ന, ഗുരുപ്രസാദ് ഷെട്ടി, സന്തോഷ് പൂജാരി, വിശ്വനാഥ് ഷെട്ടി, സക്കീര്‍ ഹുസൈന്‍ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചത്.
2014 സെപ്തംബര്‍ 11നാണ് ഉദ്യാവര്‍ ഹലീമ സബ്ജു ഓഡിറ്റോറിയത്തിന് മുന്നില്‍ പിട്ടി നാഗേഷ് കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണവേളയില്‍ 71 സാക്ഷികളെ ഹാജരാക്കുകയും 18 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ജസ്റ്റിസ് ഷാനതവീര ശിവപ്പയാണ് ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്. അഞ്ച് പ്രതികളും ജാമ്യത്തിലായിരുന്നു.

Related Articles
Next Story
Share it