സി.പി.എം, സി.പി.ഐ മന്ത്രിമാര്‍ മുഴുവനും പുതുമുഖങ്ങള്‍; ശൈലജ പുറത്ത്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇല്ല. പിണറായി വിജയനെ മുഖ്യമന്ത്രിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍ ബാലഗോപാലന്‍, പി.എം മുഹമ്മദ് റിയാസ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍ കുട്ടി, ആര്‍ ബിന്ദു, വീണ ജോര്‍ജ്, വി. അബ്ദുല്‍ റഹ്‌മാന്‍ എന്നിവരെ മന്ത്രിമാരും ആക്കാന്‍ ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. എം.ബി രാജേഷാണ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. പാര്‍ട്ടി വിപ്പായി […]

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇല്ല.
പിണറായി വിജയനെ മുഖ്യമന്ത്രിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍ ബാലഗോപാലന്‍, പി.എം മുഹമ്മദ് റിയാസ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍ കുട്ടി, ആര്‍ ബിന്ദു, വീണ ജോര്‍ജ്, വി. അബ്ദുല്‍ റഹ്‌മാന്‍ എന്നിവരെ മന്ത്രിമാരും ആക്കാന്‍ ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. എം.ബി രാജേഷാണ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. പാര്‍ട്ടി വിപ്പായി കെ.കെ ശൈലജ ടീച്ചറെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനെയും തിരഞ്ഞെടുത്തു. മന്ത്രിസഭയില്‍ കാസര്‍കോടിന് പ്രാതിനിധ്യമില്ല. ഉദുമയില്‍ നിന്ന് വിജയിച്ച സി.എച്ച് കുഞ്ഞമ്പുവിന്റെ പേര് പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ഒഴിവായി. സി.പി.ഐ.യും പുതു മുഖങ്ങളെ ഇറക്കാന്‍ തീരുമാനിച്ചതോടെ ഇ. ചന്ദ്രശേഖരനും ഒഴിവാക്കപ്പെട്ടു.
ജെ. ചിഞ്ചുറാണി, കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍ അനില്‍ എന്നിവരാണ് സി.പി.ഐ. മന്ത്രിമാര്‍. 1964ന് ശേഷമാണ് സി.പി.ഐ.യില്‍ നിന്ന് ഒരു വനിതാ മന്ത്രി ഉണ്ടാവുന്നത്. സി.പി.ഐ.ക്ക് ഏറ്റവും ശക്തിയുള്ള കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നാണ് ചിഞ്ചുറാണിയും കെ. രാജനും മന്ത്രി സ്ഥാനത്ത് എത്തുന്നത്. ഇ. ചന്ദ്രശേഖരനാണ് നിയമസഭാ കക്ഷി നേതാവ്. പി.എസ് സുപാല്‍ നിയമസഭാ കക്ഷി സെക്രട്ടറിയും കെ. രാജന്‍ പാര്‍ട്ടി ഡെപ്യൂട്ടി ലീഡറുമാണ്.
അപ്രതീക്ഷിതമായ തീരുമാനത്തിലൂടെയാണ് കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ കെ.കെ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരെയും മാറ്റി നിര്‍ത്താനും പുതുമുഖങ്ങളെ മന്ത്രിമാരാക്കാനും സി.പി.എം തീരുമാനിച്ചത്.

Related Articles
Next Story
Share it