സംസ്ഥാനത്ത് കോളജുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ടിരുന്ന സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ നാല് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പി.ജി ക്ലാസുകളുമാണ് ആദ്യഘട്ടത്തില്‍ തുറക്കുക. പി.ജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ 50 ശതമാനം […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ടിരുന്ന സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ നാല് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്.
അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പി.ജി ക്ലാസുകളുമാണ് ആദ്യഘട്ടത്തില്‍ തുറക്കുക. പി.ജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്.
ക്ലാസ്സുകളുടെ സമയം കോളജുകള്‍ക്ക് തീരുമാനിക്കാം. സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കും പ്രാധാന്യം നല്‍കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികള്‍ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ് സമയം. അല്ലെങ്കില്‍ ഒന്‍പതു മുതല്‍ മൂന്നു വരെ, 9.30 മുതല്‍ 3.30 വരെ, 10 മുതല്‍ നാലു വരെ എന്നിങ്ങനെയും ക്ലാസുകള്‍ നടത്താം. തുറന്നുപ്രവര്‍ത്തിക്കുന്നതിനു മുമ്പ് കോളജുകളില്‍ വാക്സിനേഷന്‍ ഡ്രൈവ് നടത്തും. അതേസമയം ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അധ്യാപകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തുടരാം. ഗര്‍ഭിണികള്‍, അപകടകരമായ രോഗമുള്ളവര്‍ തുടങ്ങിയ വിദാഗത്തിനും ഇത് ബാധകമായിരിക്കും. ഈ വിഭാഗങ്ങളിലെ അനധ്യാപകര്‍ക്കും വര്‍ക്ക് ഫ്രം ഹോമില്‍ തുടരാം. വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളും തുറക്കാന്‍ അനുമതിയുണ്ട്.