എല്ലാ പൗരന്മാരും തുല്യരാണ്
പ്രതിബദ്ധതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശവുമായി ഇന്ന് (ഡിസംബര്‍ 18) വീണ്ടും ലോക ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുകയാണ്. ലോകമെമ്പാടുമുള്ള ന്യൂന പക്ഷസമൂഹം കടന്നാക്രമണങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ഭീതിതമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ന്യൂനപക്ഷ അവകാശ ദിനത്തിന്റെ പ്രസക്തിയേറുകാണ്. ആക്രമിക്കപ്പെടേണ്ടവരല്ല സംരക്ഷിച്ചു ചേര്‍ത്തുനിര്‍ത്തപ്പെടേണ്ടവരാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ എന്ന പൊതുബോധനിര്‍മ്മിതിയാണ് ഈ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിനും തുല്യ അവസരങ്ങള്‍ക്കുമുള്ള അവകാശം ഉറപ്പുവരുത്തുകയും ന്യൂനപക്ഷങ്ങളുടെ അഭിമാനവും അന്തസ്സും സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.1849ല്‍ ഹംഗേറിയന്‍ […]
പ്രതിബദ്ധതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശവുമായി ഇന്ന് (ഡിസംബര്‍ 18) വീണ്ടും ലോക ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുകയാണ്. ലോകമെമ്പാടുമുള്ള ന്യൂന പക്ഷസമൂഹം കടന്നാക്രമണങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ഭീതിതമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ന്യൂനപക്ഷ അവകാശ ദിനത്തിന്റെ പ്രസക്തിയേറുകാണ്. ആക്രമിക്കപ്പെടേണ്ടവരല്ല സംരക്ഷിച്ചു ചേര്‍ത്തുനിര്‍ത്തപ്പെടേണ്ടവരാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ എന്ന പൊതുബോധനിര്‍മ്മിതിയാണ് ഈ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിനും തുല്യ അവസരങ്ങള്‍ക്കുമുള്ള അവകാശം ഉറപ്പുവരുത്തുകയും ന്യൂനപക്ഷങ്ങളുടെ അഭിമാനവും അന്തസ്സും സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.1849ല്‍ ഹംഗേറിയന്‍ […]
പ്രതിബദ്ധതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശവുമായി ഇന്ന് (ഡിസംബര്‍ 18) വീണ്ടും ലോക ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുകയാണ്. ലോകമെമ്പാടുമുള്ള ന്യൂന പക്ഷസമൂഹം കടന്നാക്രമണങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ഭീതിതമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ന്യൂനപക്ഷ അവകാശ ദിനത്തിന്റെ പ്രസക്തിയേറുകാണ്. ആക്രമിക്കപ്പെടേണ്ടവരല്ല സംരക്ഷിച്ചു ചേര്‍ത്തുനിര്‍ത്തപ്പെടേണ്ടവരാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ എന്ന പൊതുബോധനിര്‍മ്മിതിയാണ് ഈ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിനും തുല്യ അവസരങ്ങള്‍ക്കുമുള്ള അവകാശം ഉറപ്പുവരുത്തുകയും ന്യൂനപക്ഷങ്ങളുടെ അഭിമാനവും അന്തസ്സും സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
1849ല്‍ ഹംഗേറിയന്‍ ഡയറ്റാണ് ലോകത്താദ്യമായി ന്യൂനപക്ഷ അവകാശങ്ങള്‍ രൂപവത്കരിക്കുന്നത്. വംശപരവും മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ അവിഭാജ്യഘടകമാണ്. 1992ല്‍ ഐക്യരാഷ്ട്ര സഭ ഡിസംബര്‍ 18 ലോക ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചതിന് മൂന്നുപതിറ്റാണ്ടു കള്‍ക്കിപ്പുറവും തുല്യനീതിക്കും നിലനില്‍പ്പിനുമായുള്ള പോരാട്ടത്തിലാണ് ലോകമാസകലമുള്ള ന്യൂനപക്ഷ ജനവിഭാഗം എന്നത് ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനും ഭരണഘടനയും പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും ന്യൂനപക്ഷ സംരക്ഷണത്തിനും സമഗ്ര വികസന ത്തിനുമായി രൂപം നല്‍കിയിട്ടുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് 1992ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോറിട്ടീസ് ആക്ട് പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ തലത്തില്‍ ന്യൂനപക്ഷ വകുപ്പും ന്യൂനപക്ഷ ഡയറക്ടറേറ്റും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ഉള്‍പ്പെടെ നിരവധി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരള സംസ്ഥാനത്തിലെ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് 2013ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഓര്‍ഡിനന്‍സും 2014ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ടും പ്രകാരം കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്ന ദൗത്യമാണ് ന്യൂനപക്ഷ കമ്മീഷന്‍ പ്രധാനമായും ഏറ്റെടുത്തിരിക്കുന്നത്.
മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാര്‍സി, ജൈനര്‍ എന്നീ മതവിഭാഗങ്ങളാണ് ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ന്യൂനപക്ഷ വിഭാഗം മികച്ച ജീവിത നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും ചില മേഖലകളില്‍ ഇപ്പോഴും പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസുകളിലടക്കം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരിലുണ്ടായിട്ടുള്ള കുറവ് ഇനിയും പരിഹരിക്കപ്പെടേണ്ടതായുണ്ട്.
വിദ്യഭ്യാസ മേഖലയില്‍ ഏറെ പുരോഗതി നേടിയ സംസ്ഥാനമാണ് കേരളം. ന്യൂനപക്ഷമേഖലയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നമ്മുടെ സംസ്ഥാനത്താണെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളിലെ ദരിദ്രരായ കുട്ടികള്‍ ഇപ്പോഴും പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നവരാണ്. തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച ശരിയായ അവബോധത്തിന്റെ കുറവാണ് അത്തരത്തിലുള്ള അരികുവല്‍ക്കരണപ്പെടലിന്റെ പ്രധാന കാരണം. അവര്‍ക്കിടയില്‍ തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് വേണ്ട അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ബൃഹത് പരിപാടികള്‍ക്ക് രൂപം നല്‍കിവരികയാണ്.
ന്യൂനപക്ഷ അവകാശങ്ങളെ സംബന്ധിച്ചും നീതി നിഷേധിക്കപ്പെട്ടാല്‍ കൈക്കൊള്ളേണ്ട നിയമ നടപടികളെ സംബന്ധിച്ചും അവകാശ സംരക്ഷണത്തിനായി ന്യൂനപക്ഷ കമ്മീഷനെ സമീപിക്കുന്നത് സംബന്ധിച്ചുമൊക്കെയുള്ള സമഗ്രമായ ദിശാബോധം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുന്നതിനുമുള്ള പ്രചരണപരിപാടികള്‍ക്കാണ് കമ്മീഷന്‍ പദ്ധതിയിടുന്നത്. കമ്മീഷന് മുമ്പില്‍ വരുന്ന പരാതികളില്‍ കാലതാമസം കൂടാതെ തീര്‍പ്പുവരുത്തുന്നതില്‍ കമ്മീഷന്‍ ജാഗ്രത പുലര്‍ത്താറുണ്ട്. ജില്ലാ അദാലത്തുകള്‍ സംഘടിപ്പിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ അടുത്തിടപഴകാനുതകും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് കമ്മീഷന്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നത്.
ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ഫോണിന്റെയും സഹായത്തോടെ ഇമെയില്‍ വഴിയോ മറ്റ് നൂതന മാര്‍ഗങ്ങളിലൂടെയോ ഏതു കോണില്‍ നിന്നും ആവലാതിക്കാര്‍ക്ക് കമ്മീഷനുമായി ബന്ധപ്പെടുന്നതിനും പരാതി കൈമാറുവാനും നൂതന സാങ്കേതിക വിദ്യ നടപ്പിലാക്കുന്നത് പരിഗണനയിലാണ്.
സര്‍ക്കാര്‍ തലത്തില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പുകളുടെ വിതരണം, സംവരണം ഇവയെല്ലാം കമ്മീഷന്‍ ജാഗ്രതയോടെ നിരീക്ഷണവിധേയമാക്കാറുണ്ട്.
മതപരമോ, ഭാഷാപരമോ ആയ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുന്നതിനുള്ള തത്വങ്ങള്‍ ഊന്നിപറയുവാനുള്ള അവസരമായി വിനിയോഗിക്കുവാന്‍ ന്യൂനപക്ഷ അവകാശദിനത്തിന് കഴിയണം.
എല്ലാ മൗലികാവകാശങ്ങളോടും കൂടി വര്‍ണ്ണ, വര്‍ഗ, വംശ വ്യത്യാസങ്ങളേതുമില്ലാതെ, മുഖ്യധാരയിലേക്കുയര്‍ത്തപ്പെടേണ്ടവരാണ് ഏവരുമെന്ന പൊതുബോധ സൃഷ്ടിക്കായി ലോക ന്യൂനപക്ഷ അവകാശദിനത്തില്‍ നമുക്കൊന്നായ് കൈകള്‍ കോര്‍ക്കാം.
-അഡ്വ. എ.എ റഷീദ്
(ചെയര്‍മാന്‍ കേരള ന്യൂനപക്ഷ കമ്മീഷന്‍)