സമരക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ ഉടന്‍ പിന്‍വലിക്കാം; കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: സമരക്കാര്‍ക്കെതിരെ ചുമത്തിയ കേസുകളും പിന്‍വലിക്കാന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് ഉറപ്പ് നല്‍കി. സംയുക്ത കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ചുള്ള അഞ്ചംഗ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമരക്കാര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കാമെന്ന് കര്‍ഷക നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സിംഗുവില്‍ യോഗം ചേരും. അതിര്‍ത്തികള്‍ അടച്ചുകൊണ്ടുള്ള സമരം അവസാനിപ്പിക്കാനാണ് കര്‍ഷക സംഘടനകള്‍ ആലോചിക്കുന്നത്. സമരം അവസാനിപ്പിച്ചാലേ […]

ന്യൂഡെല്‍ഹി: സമരക്കാര്‍ക്കെതിരെ ചുമത്തിയ കേസുകളും പിന്‍വലിക്കാന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് ഉറപ്പ് നല്‍കി. സംയുക്ത കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ചുള്ള അഞ്ചംഗ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമരക്കാര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കാമെന്ന് കര്‍ഷക നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സിംഗുവില്‍ യോഗം ചേരും. അതിര്‍ത്തികള്‍ അടച്ചുകൊണ്ടുള്ള സമരം അവസാനിപ്പിക്കാനാണ് കര്‍ഷക സംഘടനകള്‍ ആലോചിക്കുന്നത്. സമരം അവസാനിപ്പിച്ചാലേ കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കൂ എന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഇതില്‍ കര്‍ഷക സംഘടനകള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കര്‍ഷകര്‍ മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളില്‍ അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത്.