ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്; പ്രശ്‌നത്തില്‍ ഇടപെട്ട് വനിതാ സംരക്ഷണ സെല്‍
അലിഗഡ്: വിചിത്രമായ കാരണം ചൂണ്ടിക്കാട്ടി വിവാഹ മോചന ആവശ്യപ്പെട്ട് ഭര്‍ത്താവ്. ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ലെന്നാണ് ഭര്‍ത്താവിന്റെ പരാതി. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. വിഷയത്തില്‍ പരിഹാരം തേടി യുവതി വനിതാ സംരക്ഷണ സെല്ലിനെ സമീപിച്ചിരിക്കുകയാണ്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് വര്‍ഷം മുമ്പ് വിവാഹിതരായ ദതികള്‍ക്ക് ഒരു വയസ് പ്രായമുള്ള കുട്ടിയുണ്ട്. ഭര്‍ത്താവ് മുത്തലാഖ് നല്‍കിയെന്ന് എഴുതി തയ്യാറാക്കിയ പരാതിയുമായാണ് യുവതി വനിതാ സംരക്ഷണ സെല്ലിനെ സമീപിച്ചത്. എന്നാല്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവുമായി വനിതാ സംരക്ഷണ സെല്‍ […]

അലിഗഡ്: വിചിത്രമായ കാരണം ചൂണ്ടിക്കാട്ടി വിവാഹ മോചന ആവശ്യപ്പെട്ട് ഭര്‍ത്താവ്. ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ലെന്നാണ് ഭര്‍ത്താവിന്റെ പരാതി. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. വിഷയത്തില്‍ പരിഹാരം തേടി യുവതി വനിതാ സംരക്ഷണ സെല്ലിനെ സമീപിച്ചിരിക്കുകയാണ്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
രണ്ട് വര്‍ഷം മുമ്പ് വിവാഹിതരായ ദതികള്‍ക്ക് ഒരു വയസ് പ്രായമുള്ള കുട്ടിയുണ്ട്. ഭര്‍ത്താവ് മുത്തലാഖ് നല്‍കിയെന്ന് എഴുതി തയ്യാറാക്കിയ പരാതിയുമായാണ് യുവതി വനിതാ സംരക്ഷണ സെല്ലിനെ സമീപിച്ചത്. എന്നാല്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവുമായി വനിതാ സംരക്ഷണ സെല്‍ അംഗങ്ങള്‍ ബന്ധപ്പെട്ടെങ്കിലും ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ലെന്ന കാരണം തന്നെയാണ് യുവാവ് സെല്ലിനെ ബോധിപ്പിച്ചത്. ദിവസേന കുളിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുമായി നിരന്തരമായി വാക്കുതര്‍ക്കമുണ്ടാകുന്നുവെന്നും ഇത് കുടുംബത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നുമാണ് യുവാവ് ആരോപിക്കുന്നത്.
വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ് പരാതി എഴുതി നല്‍കിയതോടെ ദമ്പതികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കാനൊരുങ്ങുകയാണ് വനിതാ സംരക്ഷണ സെല്‍. അതേസമയം ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന് യുവതി സെല്ലിനെ അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി.