ലെഹങ്കയില്‍ തിളങ്ങി ആലിയ ഭട്ട്; വില കേട്ട് ഞെട്ടി ആരാധകര്‍

മുംബൈ: ലെഹങ്കയില്‍ തിളങ്ങി ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. ലെഹങ്ക ധരിച്ച ആലിയയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആലിയയുടെ സുഹൃത്തായ റിയ ഖുറാനയുടെ വിവാഹത്തില്‍ പങ്കെടുത്ത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ജയ്പൂരില്‍ വെച്ചു നടന്ന ചടങ്ങിലാണ് ആലിയ ലെഹങ്ക അണിഞ്ഞെത്തിയത്. ഒരു ബ്രിക് ബ്രൗണ്‍ ലെഹങ്ക ആയിരുന്നു ആലിയയുടെ വേഷം. മുത്തുകളും സീക്വിന്‍സും ഗ്ലാസ് ബീഡ്‌സും പിടിപ്പിച്ച ബ്ലൗസ് ബട്ടര്‍ഫ്‌ളൈ സ്‌റ്റൈലിലായിരുന്നു. പൂക്കളുടെ ഡിസൈനും നിയോണ്‍ ഗ്ലാസ് കട്ട് ബീഡ്‌സും സീക്വിന്‍സും ഈ ട്യൂള്‍ ലെഹങ്കയെ കൂടുതല്‍ മനോഹരമാക്കുന്നു. […]

മുംബൈ: ലെഹങ്കയില്‍ തിളങ്ങി ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. ലെഹങ്ക ധരിച്ച ആലിയയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആലിയയുടെ സുഹൃത്തായ റിയ ഖുറാനയുടെ വിവാഹത്തില്‍ പങ്കെടുത്ത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ജയ്പൂരില്‍ വെച്ചു നടന്ന ചടങ്ങിലാണ് ആലിയ ലെഹങ്ക അണിഞ്ഞെത്തിയത്.

ഒരു ബ്രിക് ബ്രൗണ്‍ ലെഹങ്ക ആയിരുന്നു ആലിയയുടെ വേഷം. മുത്തുകളും സീക്വിന്‍സും ഗ്ലാസ് ബീഡ്‌സും പിടിപ്പിച്ച ബ്ലൗസ് ബട്ടര്‍ഫ്‌ളൈ സ്‌റ്റൈലിലായിരുന്നു. പൂക്കളുടെ ഡിസൈനും നിയോണ്‍ ഗ്ലാസ് കട്ട് ബീഡ്‌സും സീക്വിന്‍സും ഈ ട്യൂള്‍ ലെഹങ്കയെ കൂടുതല്‍ മനോഹരമാക്കുന്നു. പപ്പ ഡോന്‍ഡ് പ്രീച്ച് ലേബലില്‍ ഡിസൈന്‍ ചെയ്ത ലെഹങ്കയുടെ വില കേട്ട് ശരിക്കും ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. 1,06,400 രൂപയാണ് ഇതിന്റെ വില.

Related Articles
Next Story
Share it