ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് താരം അലി പാദാറിനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചു

കാസര്‍കോട്: ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമിലിടം നേടിയ മുഹമ്മദ് അലി പാദാറിനെ മാന്യ വിന്‍ടെച്ചിലെ കെസിഎ ക്ലബ് ഹൗസില്‍വെച്ച് നടന്ന കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തില്‍വെച്ച് ആദരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെഎം അബ്ദുറഹ്‌മാന്‍ ഉപഹാരം സമ്മാനിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ അബ്ദുല്‍ ഖാദിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി. എച്ച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെടി നിയാസ്, വൈസ് പ്രസിഡന്റുമാരായ സലാം ചെര്‍ക്കള, […]

കാസര്‍കോട്: ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമിലിടം നേടിയ മുഹമ്മദ് അലി പാദാറിനെ മാന്യ വിന്‍ടെച്ചിലെ കെസിഎ ക്ലബ് ഹൗസില്‍വെച്ച് നടന്ന കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തില്‍വെച്ച് ആദരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെഎം അബ്ദുറഹ്‌മാന്‍ ഉപഹാരം സമ്മാനിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ അബ്ദുല്‍ ഖാദിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി. എച്ച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെടി നിയാസ്, വൈസ് പ്രസിഡന്റുമാരായ സലാം ചെര്‍ക്കള, മുഹമ്മദ് ജാനിഷ്, ഫൈസല്‍ കുണ്ടില്‍, വിനോദ് കുമാര്‍, ജോയിന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, അസിസ്റ്റന്റ് സെക്രട്ടറി ഫൈസല്‍ പടിഞ്ഞാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി മഹമൂദ് കുഞ്ഞിക്കാനം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അസീസ് പെരുമ്പള, സിഎംഎസ് ഖലീലുള്ള, മുനീര്‍ അടുക്കത്ത് ബയല്‍, ശാഹിദ് സിഎല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it