ഭിന്നശേഷി ക്രിക്കറ്റ്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം: ഓപ്പണറായി ഇറങ്ങി തിളങ്ങി അലി പാദാര്‍

ഔറംഗാബാദ്: ബംഗ്ലാദേശിനെതിരായ ഭിന്നശേഷി ക്രിക്കറ്റ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മിന്നും ജയം. ഔറംഗാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ 43 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അലി പാദാര്‍ 21 പന്തില്‍ അത്രതന്നെ റണ്‍സെടുത്ത് അരങ്ങേറ്റം ഗംഭീരമാക്കി. 102 പന്തില്‍ 112 റണ്‍സെടുത്ത ഫിറോസും 43 പന്തില്‍ 45 റണ്‍സെടുത്ത ജഗജിത്ത് മോഹന്‍ ടീയുമാണ് […]

ഔറംഗാബാദ്: ബംഗ്ലാദേശിനെതിരായ ഭിന്നശേഷി ക്രിക്കറ്റ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മിന്നും ജയം. ഔറംഗാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ 43 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അലി പാദാര്‍ 21 പന്തില്‍ അത്രതന്നെ റണ്‍സെടുത്ത് അരങ്ങേറ്റം ഗംഭീരമാക്കി.
102 പന്തില്‍ 112 റണ്‍സെടുത്ത ഫിറോസും 43 പന്തില്‍ 45 റണ്‍സെടുത്ത ജഗജിത്ത് മോഹന്‍ ടീയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടംപിടിച്ച ഏക മലയാളി താരമാണ് അലി പാദാര്‍. ഹൈദരാബാദില്‍ നടക്കുന്ന ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അലിയെ കൂടാതെ മറ്റ് രണ്ട് മലയാളി താരങ്ങളുമുണ്ട്. മൊഗ്രാല്‍പുത്തൂര്‍ ബാച്ചിലേഴ്‌സ് ക്ലബ്ബിന്റെ താരമായ അലി ജില്ലാ ക്രിക്കറ്റ് ലീഗ് മത്സരങ്ങളിലും ഭിന്നശേഷി രണ്‍ജി മത്സരങ്ങളിലും ട്വന്റി-20 മത്സരങ്ങളിലും മികവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച് ഏറെ ശ്രദ്ധേയനായിരുന്നു.
ദേശീയ ടീമിന്റെ ജേഴ്‌സിയണിഞ്ഞ് ആദ്യമായിറങ്ങിയ മത്സരത്തില്‍ തന്നെ മിന്നും പ്രകടനം നടത്തിയത് കാസര്‍കോടിന് അഭിമാനിക്കാവുന്ന നേട്ടമായി.

Related Articles
Next Story
Share it