എല്ലാവരും നല്‍കിയത് ചെറിയ തുകകള്‍; ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇനിയും പണം വേണമെന്ന് '1921' സിനിമ എടുക്കാനിറങ്ങിയ അലി അക്ബര്‍

കൊച്ചി: താന്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇനിയും പണം ആവശ്യമാണെന്ന് സംവിധായകന്‍ അലി അക്ബര്‍. മമധര്‍മയുടെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന് ഇതുവരെ ലഭിച്ചതില്‍ ഏറെയും ചെറിയ തുകയാണെന്നും വലിയ തുകകള്‍ കുറവാണെന്നും അക്ബര്‍ പറഞ്ഞു. ധനസമാഹരണം വേണ്ട വിധത്തില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കോടിക്കണക്കിന് ആളുകള്‍ സിനിമ കാണും. കോടിക്കണക്കിനാളുകള്‍ക്ക് വേണ്ടി ലക്ഷക്കണക്കിനാളുകള്‍ നിര്‍മിക്കുന്ന ചിത്രമാണിത്. സാധാരണ ജനങ്ങള്‍ തന്നെ ചെറിയ തുകയുടെ ബലത്തിലാണ് ഈ […]

കൊച്ചി: താന്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇനിയും പണം ആവശ്യമാണെന്ന് സംവിധായകന്‍ അലി അക്ബര്‍. മമധര്‍മയുടെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന് ഇതുവരെ ലഭിച്ചതില്‍ ഏറെയും ചെറിയ തുകയാണെന്നും വലിയ തുകകള്‍ കുറവാണെന്നും അക്ബര്‍ പറഞ്ഞു. ധനസമാഹരണം വേണ്ട വിധത്തില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

കോടിക്കണക്കിന് ആളുകള്‍ സിനിമ കാണും. കോടിക്കണക്കിനാളുകള്‍ക്ക് വേണ്ടി ലക്ഷക്കണക്കിനാളുകള്‍ നിര്‍മിക്കുന്ന ചിത്രമാണിത്. സാധാരണ ജനങ്ങള്‍ തന്നെ ചെറിയ തുകയുടെ ബലത്തിലാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളൂ. മികച്ച പ്രതികരണമാണ് അഭിനേതാക്കളും ലൊക്കേഷനിലെ നാട്ടുകാരും നല്‍കുന്നത്. നിരവധി പേര്‍ അവസരം ചോദിച്ചിട്ടുണ്ട്. എല്ലാവരും അവസരം നല്‍കാന്‍ കഴിയുന്നില്ലെന്നതാണ് വിഷമം. അലി അക്ബര്‍ പറഞ്ഞു.

സംവിധായകരായ ആഷിഖ് അബു, പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. മലബാര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികമായ അടുത്ത വര്‍ഷമാണ് തങ്ങളുടെ ചിത്രം ആരംഭിക്കുകയെന്ന് ആഷിക് അബു പ്രഖ്യാപന സമയത്ത് അറിയിച്ചിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ സിനിമ ചിത്രീകരണം എങ്ങനെ പുരോഗമിക്കുകയാണെന്ന് വ്യക്തമല്ല.

1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതോടെയാണ് കേരളത്തില്‍ വാരിയംകുന്നന്‍ വിവാദ വിഷയമായത്. അദ്ദേഹം ഹിന്ദുക്കളുടെ ശ്ത്രുവാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി സിനിമ എടുക്കാന്‍ അലി അക്ബര്‍ രംഗത്തെത്തിയത്.

"ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു." എന്നായിരുന്നു ചിത്രം പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.

Related Articles
Next Story
Share it