മദ്യപിക്കാന്‍ പണം നല്‍കാത്തതിന് പിതാവിനെ ഇഷ്ടിക കൊണ്ട് തലക്കിടിച്ച് കൊന്നു; മകന്‍ അറസ്റ്റില്‍

ബംഗളൂരു: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവറായ നീലധര്‍ ആണ് അറസ്റ്റിലായത്. സെക്യൂരിറ്റി ജീവനക്കാരനായ ബസവരാജു(60)വിനെയാണ് നീലധര്‍ കൊലപ്പെടുത്തിയത്. ഗോവിന്ദരാജനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കൊല്ലപ്പെട്ട ബസവരാജുവിന്റെ മൃതദേഹം ഷെഡിലാണ് കാണപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ മകന്റെ പങ്ക് വെളിപ്പെടുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഗോവിന്ദരാജനഗറിലെ ഒരു ഷെഡിലാണ് നീലധറും ബസവരാജും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നീലധര്‍ മദ്യപാനിയാണ്. മദ്യപിക്കാന്‍ പിതാവിനോട് പണം ആവശ്യപ്പെടുകയും […]

ബംഗളൂരു: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവറായ നീലധര്‍ ആണ് അറസ്റ്റിലായത്. സെക്യൂരിറ്റി ജീവനക്കാരനായ ബസവരാജു(60)വിനെയാണ് നീലധര്‍ കൊലപ്പെടുത്തിയത്. ഗോവിന്ദരാജനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കൊല്ലപ്പെട്ട ബസവരാജുവിന്റെ മൃതദേഹം ഷെഡിലാണ് കാണപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ മകന്റെ പങ്ക് വെളിപ്പെടുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഗോവിന്ദരാജനഗറിലെ ഒരു ഷെഡിലാണ് നീലധറും ബസവരാജും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നീലധര്‍ മദ്യപാനിയാണ്. മദ്യപിക്കാന്‍ പിതാവിനോട് പണം ആവശ്യപ്പെടുകയും വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇഷ്ടികകൊണ്ട് ഇടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it