മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട; കാറില്‍ കടത്തിയ 285 ലിറ്റര്‍ മദ്യവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍
ഹൊസങ്കടി: മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട. കാറില്‍ കടത്തിയ 285 ലിറ്റര്‍ കര്‍ണാടക-ഗോവ നിര്‍മ്മിത മദ്യവുമായി കാസര്‍കോട് സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂഡ്‌ലു ബെദ്രടുക്കയിലെ സുരേഷ് (41) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 9 മണിയോടെ ബൊലേനൊ കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. ടിനോഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ കാര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കാറിന്റെ ഡിക്കിയിലും പിന്‍ സീറ്റിലും സൂക്ഷിച്ച നിലയിലാണ് […]

ഹൊസങ്കടി: മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട. കാറില്‍ കടത്തിയ 285 ലിറ്റര്‍ കര്‍ണാടക-ഗോവ നിര്‍മ്മിത മദ്യവുമായി കാസര്‍കോട് സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂഡ്‌ലു ബെദ്രടുക്കയിലെ സുരേഷ് (41) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 9 മണിയോടെ ബൊലേനൊ കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. ടിനോഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ കാര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കാറിന്റെ ഡിക്കിയിലും പിന്‍ സീറ്റിലും സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു. 155 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവും 130 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമാണ് പിടികൂടിയത്. മഞ്ചേശ്വരം എക്‌സൈസിന്റെ നേതൃത്വത്തില്‍ രണ്ടുതവണ വലിയ രീതിയിലുള്ള കുഴല്‍പ്പണക്കടത്ത് പിടികൂടിയിരുന്നു. ഏതാനും ദിവസം മുമ്പ് 2500 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി കര്‍ണാടക സ്വദേശിയേയും പിടികൂടിയിരുന്നു. സിവില്‍ എക്‌സൈസ് ഓഫീസര്‍ നിഷാന്ത് പി. നായര്‍, മുഹമ്മദ് ഇജാസ് ടി.പി, കെ.എ വിനൂപ്, എം.എം അഖിലേഷ്, എന്‍.ബി സബിത്ത് ലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.