മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട; കാറില്‍ കടത്തിയ 432 ലിറ്റര്‍ മദ്യവുമായി മംഗളൂരു സ്വദേശി പിടിയില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട. സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 432 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി മംഗളൂരു സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മംഗളൂരു ജെപ്പന ഗോരിഗുഡ്ഡെയിലെ ബാലകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. റിനോഷിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 9 മണിയോടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ അമിത വേഗതയില്‍ വന്ന സ്വിഫ്റ്റ് കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡിക്കിയിലും അകത്തുമായി സൂക്ഷിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. […]

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട. സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 432 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി മംഗളൂരു സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മംഗളൂരു ജെപ്പന ഗോരിഗുഡ്ഡെയിലെ ബാലകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. റിനോഷിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 9 മണിയോടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ അമിത വേഗതയില്‍ വന്ന സ്വിഫ്റ്റ് കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡിക്കിയിലും അകത്തുമായി സൂക്ഷിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു.
കാസര്‍കോട് ഭാഗത്തേക്ക് മദ്യം വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍ കെ. സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി. മുഹമ്മദ് ഇജാസ്, വി. മഞ്ജുനാഥ, വി.ബി സബിത്ത്‌ലാല്‍, ഡ്രൈവര്‍ ഇ.കെ. സത്യന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it