പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് അല്‍ബിര്‍ സ്‌കൂള്‍ കുട്ടികള്‍
വിദ്യാനഗര്‍: എതിര്‍ത്തോട് അല്‍ബിര്‍ സ്‌കൂളിലെ കുരുന്നുകള്‍ പഠനത്തിന്റെ ഭാഗമായി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്കത് നവ്യാനുഭവമായി. സ്റ്റേഷന്‍ ഓഫീസര്‍ വിശാലാക്ഷന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ വേണുഗോപാല്‍ ബി.കെ, ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ പ്രസീത. പി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് മധുര പലഹാരം നല്‍കി സ്വീകരിച്ചു.കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി മിഠായികളുടെ ഉപയോഗം വര്‍ധിച്ച കാലത്ത് കുട്ടികള്‍ ഒറ്റയ്ക്ക് കടകളില്‍ ചെന്ന് മിഠായി പോലുള്ള വസ്തുക്കള്‍ വാങ്ങരുതെന്നും പരിചയമില്ലാത്തവരില്‍ നിന്ന് മിഠായി പോലുള്ള വസ്തുക്കള്‍ വാങ്ങാന്‍ പാടില്ലെന്നും ജനമൈത്രി […]

വിദ്യാനഗര്‍: എതിര്‍ത്തോട് അല്‍ബിര്‍ സ്‌കൂളിലെ കുരുന്നുകള്‍ പഠനത്തിന്റെ ഭാഗമായി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്കത് നവ്യാനുഭവമായി. സ്റ്റേഷന്‍ ഓഫീസര്‍ വിശാലാക്ഷന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ വേണുഗോപാല്‍ ബി.കെ, ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ പ്രസീത. പി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് മധുര പലഹാരം നല്‍കി സ്വീകരിച്ചു.
കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി മിഠായികളുടെ ഉപയോഗം വര്‍ധിച്ച കാലത്ത് കുട്ടികള്‍ ഒറ്റയ്ക്ക് കടകളില്‍ ചെന്ന് മിഠായി പോലുള്ള വസ്തുക്കള്‍ വാങ്ങരുതെന്നും പരിചയമില്ലാത്തവരില്‍ നിന്ന് മിഠായി പോലുള്ള വസ്തുക്കള്‍ വാങ്ങാന്‍ പാടില്ലെന്നും ജനമൈത്രി ബീറ്റ് ഓഫീസര്‍ വേണുഗോപാല്‍ കുട്ടികളെ ബോധവല്‍ക്കരിച്ചു. സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ഇ. അബ്ദുല്ല കുഞ്ഞി, വൈ. അഷ്‌റഫ്, മൂസ. ഇ, ഫാത്തിമത്ത് സാന, റൈഹാന, താഹിറ, നസീറ, തൗഫീറ, സാദി തുടങ്ങിയ അധ്യാപകര്‍ സംബന്ധിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിനെ കലക്‌ട്രേറ്റില്‍ ചെന്ന് കുട്ടികള്‍ പരിചയപ്പെട്ടു.
കുട്ടികള്‍ റോസാപൂ നല്‍കിയാണ് ജില്ലാ കലക്ടര്‍ക്കരികിലെത്തിയത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അല്‍ബിര്‍ കുട്ടികളോടൊപ്പം ഫോട്ടോ എടുക്കുകയും കുട്ടികളെ അനുമോദിക്കുകയുമുണ്ടായി.