അല്‍ബിര്‍റ് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ബദിയടുക്ക: മാവിനക്കട്ട പുളിന്റടിയില്‍ പുതുതായി നിര്‍മ്മിച്ച വൈ.എം.കെ മെമ്മോറിയല്‍ അല്‍ബിര്‍റ് ഇസ്ലാമിക് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും അല്‍ബിര്‍റ് സ്‌കൂള്‍ പ്രവേശനോത്സവവും സംഘടിപ്പിച്ചു. സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കലിന്റെ ഇസ്ലാമിക ചരിത്ര കഥാപ്രസംഗവും നടന്നു. അല്‍ബിര്‍റിലേക്ക് മതമൂല്യത്തില്‍ അധിഷ്ടിതമായിട്ടുള്ള വളരെ ഗുണനിലവാരമുള്ള വിദ്യാഭ്യാസ സംവിധാനമാണെന്ന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ പ്രസ്താവിച്ചു. വൈ.എം.കെ മെമ്മോറിയല്‍ അല്‍ബിര്‍റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിടോദ്ഘാടന-പ്രവേശനോത്സവ വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ ചെയര്‍മാന്‍ ഇ. അബ്ദുല്ല കുഞ്ഞി […]

ബദിയടുക്ക: മാവിനക്കട്ട പുളിന്റടിയില്‍ പുതുതായി നിര്‍മ്മിച്ച വൈ.എം.കെ മെമ്മോറിയല്‍ അല്‍ബിര്‍റ് ഇസ്ലാമിക് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും അല്‍ബിര്‍റ് സ്‌കൂള്‍ പ്രവേശനോത്സവവും സംഘടിപ്പിച്ചു. സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കലിന്റെ ഇസ്ലാമിക ചരിത്ര കഥാപ്രസംഗവും നടന്നു. അല്‍ബിര്‍റിലേക്ക് മതമൂല്യത്തില്‍ അധിഷ്ടിതമായിട്ടുള്ള വളരെ ഗുണനിലവാരമുള്ള വിദ്യാഭ്യാസ സംവിധാനമാണെന്ന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ പ്രസ്താവിച്ചു. വൈ.എം.കെ മെമ്മോറിയല്‍ അല്‍ബിര്‍റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിടോദ്ഘാടന-പ്രവേശനോത്സവ വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ ചെയര്‍മാന്‍ ഇ. അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. കഥാപ്രസംഗം ജാബിര്‍ ഹുദവി ചാനടുക്കം ഉദ്ഘാടനം ചെയ്തു. ആശിഖ് ഹുദവി ചാനടുക്കം, ഫസല്‍ മൊയ്തീന്‍ കുഞ്ഞി, പി.സി. റഹ്മാന്‍, ബി.കെ. ബഷീര്‍, ഹമീദലി മാവിനക്കട്ട സംസാരിച്ചു.

Related Articles
Next Story
Share it