അല്‍ബിര്‍റ് കിഡ്‌സ് ഫെസ്റ്റ്; ഉദിനൂര്‍ സൈന്‍ അക്കാദമിക്ക് ഇരട്ടക്കിരീടം

കോട്ടിക്കുളം: കോട്ടിക്കുളം നൂറുല്‍ ഹുദാ അല്‍ബിര്‍റില്‍ രണ്ട് ദിവസങ്ങളായി നടന്ന അല്‍ബിര്‍ കിഡ്സ് ഫെസ്റ്റില്‍ പ്രൈമറിയിലും പ്രീ പ്രൈമറിയിലും ഉദിനൂര്‍ സൈന്‍ അക്കാദമി അല്‍ബിര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള അല്‍ബിര്‍ സ്‌കൂളുകളുടെ കാസര്‍കോട് ജില്ലാ പ്രീ പ്രൈമറി ഫെസ്റ്റില്‍ ഇബ്രാഹിം ബാത്തിഷ അല്‍ബിര്‍ മൊഗ്രാല്‍, നൂറുല്‍ ഇസ്ലാം അല്‍ബിര്‍, പള്ളിപ്പുഴ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.അല്‍ബിര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കെ.പി മുഹമ്മദ് ട്രോഫി വിതരണം ചെയ്തു.ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ […]

കോട്ടിക്കുളം: കോട്ടിക്കുളം നൂറുല്‍ ഹുദാ അല്‍ബിര്‍റില്‍ രണ്ട് ദിവസങ്ങളായി നടന്ന അല്‍ബിര്‍ കിഡ്സ് ഫെസ്റ്റില്‍ പ്രൈമറിയിലും പ്രീ പ്രൈമറിയിലും ഉദിനൂര്‍ സൈന്‍ അക്കാദമി അല്‍ബിര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള അല്‍ബിര്‍ സ്‌കൂളുകളുടെ കാസര്‍കോട് ജില്ലാ പ്രീ പ്രൈമറി ഫെസ്റ്റില്‍ ഇബ്രാഹിം ബാത്തിഷ അല്‍ബിര്‍ മൊഗ്രാല്‍, നൂറുല്‍ ഇസ്ലാം അല്‍ബിര്‍, പള്ളിപ്പുഴ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
അല്‍ബിര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കെ.പി മുഹമ്മദ് ട്രോഫി വിതരണം ചെയ്തു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ശാഹുല്‍ ഹമീദ് ദാരിമി, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, സ്വാഗത സംഘം ചെയര്‍മാന്‍ ഷരീഫ് കാപ്പില്‍ എന്നിവര്‍ സംസാരിച്ചു.
അല്‍ബിര്‍ ഫാക്കല്‍റ്റികളായ മൊയ്തു മാസ്റ്റര്‍ വാണിമേല്‍, അഷ്‌റഫ് അണ്ടോണ, കാപ്പില്‍ മുഹമ്മദ് പാഷ, നൗഷാദ് പള്ളിക്കുന്നില്‍, ജാബിര്‍ ഹുദവി ചാനടുക്കം, ഹനീഫ പാലക്കുന്ന്, സജീഷ് ജിന്ന, ബഷീര്‍ സി.എച്ച്, റഹ്മത്ത് തിരുവക്കോളി, ഹാരിസ് അങ്കക്കളരി, അഷ്‌റഫ് എം.കെ, ഷാജിബ്, സലാം കടവത്ത്, നസീര്‍ തിരുവക്കോളി, മുസ്തഫ ക്വാളിറ്റി, സിറാജുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it