അല്‍ബിര്‍റ് ഉത്തമ സംസ്‌കാരം പകര്‍ന്ന് നല്‍കുന്നു-സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി

കാസര്‍കോട്: സമൂഹത്തിന് ഉത്തമ സംസ്‌കാരം പകര്‍ന്ന് നല്‍കി സംസ്‌കാര സമ്പന്നമാക്കുന്നതില്‍ അല്‍ബിര്‍റ് സ്‌കൂളുകള്‍ വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണെന്ന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു. മൊഗ്രാല്‍ ഇബ്രാഹിം ബാതിശ അല്‍ബിര്‍റ് സ്‌കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിങ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും അല്‍ബിര്‍റ് കണ്‍വീനറുമായ കെ. ഉമര്‍ ഫൈസി മുക്കം അധ്യക്ഷതവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ […]

കാസര്‍കോട്: സമൂഹത്തിന് ഉത്തമ സംസ്‌കാരം പകര്‍ന്ന് നല്‍കി സംസ്‌കാര സമ്പന്നമാക്കുന്നതില്‍ അല്‍ബിര്‍റ് സ്‌കൂളുകള്‍ വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണെന്ന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു.
മൊഗ്രാല്‍ ഇബ്രാഹിം ബാതിശ അല്‍ബിര്‍റ് സ്‌കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിങ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും അല്‍ബിര്‍റ് കണ്‍വീനറുമായ കെ. ഉമര്‍ ഫൈസി മുക്കം അധ്യക്ഷതവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍, എ.കെ.എം അഷ്റഫ് എം.എല്‍.എ, അല്‍ബിര്‍റ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ കെ.പി മുഹമ്മദ്, സയ്യിദ് ഹാദി തങ്ങള്‍ അല്‍ മഷ്ഹൂര്‍, സയ്യിദ് റഹീസ് തങ്ങള്‍ കുമ്പോല്‍, ജാബിര്‍ ഹുദവി ചാനടുക്കം, അഗസ്റ്റിന്‍ പി.ജി, ഹംദുല്ല തങ്ങള്‍, കെ.എല്‍ അബ്ദുല്‍ ഖാദര്‍ ഖാസിമി, മജീദ് ദാരിമി പൈവളിഗ, അബൂബക്കര്‍ സാലൂദ് നിസാമി, റിയാസ് മൊഗ്രാല്‍, ടി.എം സുഹൈബ് സംസാരിച്ചു.

Related Articles
Next Story
Share it