ആലംപാടി: നവീകരിച്ച ഖിള്ര്‍ ജുമാമസ്ജിദ് ഉദ്ഘാടനത്തിനും ഖിള്ര്‍(അ)ന്റെ പേരില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്ച്ചക്കും പതിനായിരങ്ങള്‍ക്ക് അന്നദാനം നല്കി കൊണ്ട് പരിസമാപ്തി കുറിച്ചു.
നാടിന്റെ നാനാതുറകളിലുള്ള നിരവധിയാളുകള്‍ അന്നദാനം സ്വീകരിക്കാന്‍ പള്ളിപരിസരത്ത് എത്തി. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ പ്രഗല്ഭരായ സദാത്തീങ്ങളും പണ്ഡിതന്മാരും ജനപ്രതിനിധികളും ഉറൂസ് പരിപാടികളില്‍ സംബന്ധിച്ചു.