ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന 55-ാം വാര്‍ഷികാഘോഷത്തിന് മെയ് നാലിന് തുടക്കമാവും

ആലംപാടി: ഉത്തരകേരളത്തിലെ ആദ്യത്തേതും നിരവധി അനാഥ-അഗതികള്‍ക്ക് ആശാകേന്ദ്രവുമായ ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയുടെ അമ്പത്തിഅഞ്ചാം വാര്‍ഷികം 'നൂര്‍55'ന് നാളെ തുടക്കം കുറിക്കും വാര്‍ഷികത്തോടനുബന്ധിച്ച് നാളെ മുതല്‍ 11 വരെ വിവിധ മത, സാമൂഹിക, സാംസ്‌കാരിക, ആത്മീയ പരിപാടികള്‍ നടക്കും.നാളെ വൈകിട്ട് അസര്‍ നിസ്‌കാരത്തിന് ശേഷം സമസ്ത ജനറല്‍ സെക്രട്ടറിയും സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും.യതീംഖാന കമ്മിറ്റി പ്രസിഡണ്ട് എന്‍.എ. അബൂബക്കര്‍ […]

ആലംപാടി: ഉത്തരകേരളത്തിലെ ആദ്യത്തേതും നിരവധി അനാഥ-അഗതികള്‍ക്ക് ആശാകേന്ദ്രവുമായ ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയുടെ അമ്പത്തിഅഞ്ചാം വാര്‍ഷികം 'നൂര്‍55'ന് നാളെ തുടക്കം കുറിക്കും വാര്‍ഷികത്തോടനുബന്ധിച്ച് നാളെ മുതല്‍ 11 വരെ വിവിധ മത, സാമൂഹിക, സാംസ്‌കാരിക, ആത്മീയ പരിപാടികള്‍ നടക്കും.
നാളെ വൈകിട്ട് അസര്‍ നിസ്‌കാരത്തിന് ശേഷം സമസ്ത ജനറല്‍ സെക്രട്ടറിയും സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും.
യതീംഖാന കമ്മിറ്റി പ്രസിഡണ്ട് എന്‍.എ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എ.ല്‍എ, സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, മുഹമ്മദ് ഹനീഫ് കെ.എ, പി.കെ.ഫൈസല്‍, അസീസ് കടപ്പുറം, എന്‍.യു. അബ്ദുല്‍ സലാം, പി.ബി. അഷ്‌റഫ്, എം.എം അബൂബക്കര്‍, കെ.സി അബ്ദുല്‍റഹ്‌മാന്‍, മുഹമ്മദ് മേനത്ത് സംസാരിക്കും.
മഗ്രിബ് നിസ്‌കാരത്തിന് ശേഷം ആയിരങ്ങള്‍ സംബന്ധിക്കുന്ന ഉസ്താദ് വലിയ്യുദ്ദീന്‍ ഫൈസി വാഴക്കാട് നേതൃത്വം നല്‍കുന്ന 'നൂറേഅജ്മീര്‍' ആത്മീയ സദസ്സ് നായന്മാര്‍മുല മുദരിസ് ജി.എസ് അബ്ദുല്‍ ഹമീദ് ദാരിമി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖ വാഗ്മികള്‍ സംബന്ധിക്കുന്ന പ്രഭാഷണപരമ്പരകള്‍, അലുംനി മീറ്റ്, ജില്ലാ ഓര്‍ഫനേജ് അസോസിയേഷന്‍ മീറ്റ്, വുമണ്‍സ് കോളേജ് മീറ്റ്, സാംസ്‌കാരിക സമ്മേളനം, ജില്ലാ തലദഫ്മുട്ട് മല്‍സരം, മെഡിക്കല്‍ ക്യാമ്പ്, പ്രവാസി സംഗമം, സംസ്ഥാനതല കവാലി ബുര്‍ദ മല്‍സരം, അവധിക്കാല വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ സംഗമം, മഹല്ല് ശാക്തീകരണക്ലാസ്, ഹജ്ജ് പഠനക്ലാസ്, മജ്‌ലിസുന്നൂര്‍ ആത്മീയസദസ് തുടങ്ങിയ വിവിധ പരിപാടികള്‍ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

Related Articles
Next Story
Share it