മത-സാമൂഹിക മുന്നേറ്റത്തില്‍ പൂര്‍വ്വീകരുടെ സേവനം മഹത്തരം-പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍

ആലംപാടി: കേരളത്തിലങ്ങോളമിങ്ങോളം ഇസ്ലാമിക സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ മുന്നേറ്റത്തില്‍ പൂര്‍വികരായ മഹത്തുക്കളുടെ സേവനങ്ങള്‍ വിലമതിക്കാനാകത്തതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു.അനാഥ-അഗതികളെ സംരക്ഷിക്കുന്നതിലും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലും മുന്‍ഗാമികളായ ഉലമാക്കളും-ഉമറാക്കളും കാണിച്ചത് പുതിയ തലമുറ പിന്‍പറ്റണമെന്നും അനാഥകളുള്ള പരിസരമാണ് ഖൈറായ പരിസമെന്നും അദ്ദേഹം പറഞ്ഞു. 'പ്രകാശം പരത്തിയ അമ്പത്തഞ്ചാണ്ടുകള്‍' ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന 55-ാംവാര്‍ഷികം 'നൂര്‍55' ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യതീംഖാന […]

ആലംപാടി: കേരളത്തിലങ്ങോളമിങ്ങോളം ഇസ്ലാമിക സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ മുന്നേറ്റത്തില്‍ പൂര്‍വികരായ മഹത്തുക്കളുടെ സേവനങ്ങള്‍ വിലമതിക്കാനാകത്തതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു.
അനാഥ-അഗതികളെ സംരക്ഷിക്കുന്നതിലും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലും മുന്‍ഗാമികളായ ഉലമാക്കളും-ഉമറാക്കളും കാണിച്ചത് പുതിയ തലമുറ പിന്‍പറ്റണമെന്നും അനാഥകളുള്ള പരിസരമാണ് ഖൈറായ പരിസമെന്നും അദ്ദേഹം പറഞ്ഞു. 'പ്രകാശം പരത്തിയ അമ്പത്തഞ്ചാണ്ടുകള്‍' ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന 55-ാംവാര്‍ഷികം 'നൂര്‍55' ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യതീംഖാന പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഹാജി അധ്യക്ഷതവഹിച്ചു സമസ്ത കേന്ദ്രമുശാവറ അംഗം പി.വി അബ്ദുല്‍ സലാം ദാരിമി, മുന്‍ മന്ത്രി സി ടി അഹമദ് അലി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കല്ലട്ര മാഹിന്‍ ഹാജി, കെഎ ഹനീഫ്, അസീസ് കടപ്പുറം, എന്‍യു അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.
കെസി അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതവും മേനത്ത് മുഹമ്മദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it