ആലംപാടി യതീംഖാന വാര്‍ഷികം; സാംസ്‌കാരിക സംഗമം നടത്തി

ആലംപാടി: എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന മഹത്തായ പൈതൃകം നിറഞ്ഞതാണ് നമ്മുടെ രാജ്യമെന്നും മനുഷ്യനന്മയാണ് നമ്മുടെ സംസ്‌ക്കാരമെന്നും ബാലകൃഷ്ണമാസ്റ്റര്‍ പറഞ്ഞു. സ്‌നേഹമാണ് എല്ലാ മതവും മുന്നോട്ട് വെക്കുന്നത്. ഹിംസചെയ്യാത്തവനാണ് ഹൈന്ദവ സംസ്‌കാരം മുന്നോട്ട് വെക്കുന്നത്. ഇസ്ലാമും ക്രൈസ്തവരും സ്‌നേഹമാണ് പറയുന്നത്. ലോകം മുഴുവന്‍ സുഖമായി ജീവിക്കണമെന്ന ആശയത്തോടെയാണ് നാം ജീവിക്കേണ്ടത്. അതാണ് നമ്മുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ആലംപാടി യതീംഖാന 55-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ടി.കെ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. മൂസ […]

ആലംപാടി: എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന മഹത്തായ പൈതൃകം നിറഞ്ഞതാണ് നമ്മുടെ രാജ്യമെന്നും മനുഷ്യനന്മയാണ് നമ്മുടെ സംസ്‌ക്കാരമെന്നും ബാലകൃഷ്ണമാസ്റ്റര്‍ പറഞ്ഞു. സ്‌നേഹമാണ് എല്ലാ മതവും മുന്നോട്ട് വെക്കുന്നത്. ഹിംസചെയ്യാത്തവനാണ് ഹൈന്ദവ സംസ്‌കാരം മുന്നോട്ട് വെക്കുന്നത്. ഇസ്ലാമും ക്രൈസ്തവരും സ്‌നേഹമാണ് പറയുന്നത്. ലോകം മുഴുവന്‍ സുഖമായി ജീവിക്കണമെന്ന ആശയത്തോടെയാണ് നാം ജീവിക്കേണ്ടത്. അതാണ് നമ്മുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ആലംപാടി യതീംഖാന 55-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.കെ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. മൂസ ബി. ചെര്‍ക്കള, എം.എ ലത്തീഫ് സംസാരിച്ചു.
തുടര്‍ന്ന് നടന്ന പ്രവാസിസംഗമം അഡ്വ. ബേവിഞ്ച അബ്ദുല്ല ഉദ്ഘാടനം ചെയ്തു. നോര്‍ക്ക അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പ്രശാന്ത്, പ്രവാസി സോഷ്യല്‍വര്‍ക്കര്‍ ബഷീര്‍ കല്ലിങ്കാല്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
നിസാര്‍ തളങ്കര, എം.എം ലത്തീഫ്, അസൈനാര്‍ ഹാജി, മുഹമ്മദ് ഖാസി, ബക്കര്‍ മിഹ്‌റാജ്, ഖാദര്‍ അസീസിയ, അലി ഏരിയപ്പാടി, ഹനീഫ് പൊയക്കര, അബ്ദുല്ല ഇസ്മായില്‍, അബൂബക്കര്‍ കുര്‍സ്, ഖാദര്‍ ആലംപാടി, ടി.കെ സലാം, അബ്ദുല്‍ ഖാദര്‍ഹാജി മിഹ്‌റാജ്, സിബി മുഹമ്മദ്, ജൗഹര്‍, ശരീഫ്ഹാജി മദ്കത്തില്‍, മുഹമ്മദ് പൊയ്യയില്‍, അന്തുക്ക മിഹ്‌റാജ് സംസാരിച്ചു.

Related Articles
Next Story
Share it