ആലംപാടി ഉദയാസ്തമന ഉറൂസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ആലംപാടി: നവീകരിച്ച ഖിള്ര്‍ ജുമാമസ്ജിദ് ഉദ്ഘാടനവും ഉദയാസ്തമന ഉറൂസും ജനുവരി 21 മുതല്‍ 28 വരെ നടക്കുന്നതിന്റെ ഭാഗമായി പരിപാടികളുടെ ഏകോപനത്തിനും വിജയത്തിനുമായുള്ള ഉറൂസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കമ്മിറ്റി ചെയര്‍മാന്‍ പി.ബി അഷ്‌റഫ് അച്ചു നിര്‍വഹിച്ചു. ആലംപാടി ഖത്തീബ് പി.വി അബ്ദുല്‍സലാം ദാരിമി പ്രാര്‍ത്ഥന നടത്തി. ജമാഅത്ത് ജനറല്‍ സെക്രട്ടറി എ. മമ്മിഞ്ഞി, ജമാഅത്ത് പ്രസിഡണ്ട് കെ. അബ്ദുല്ലകുഞ്ഞി ഹാജി, ട്രഷറര്‍ എം. എം ഹമീദ് മിഹ്‌റാജ്, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മേനത്ത് സംസാരിച്ചു. […]

ആലംപാടി: നവീകരിച്ച ഖിള്ര്‍ ജുമാമസ്ജിദ് ഉദ്ഘാടനവും ഉദയാസ്തമന ഉറൂസും ജനുവരി 21 മുതല്‍ 28 വരെ നടക്കുന്നതിന്റെ ഭാഗമായി പരിപാടികളുടെ ഏകോപനത്തിനും വിജയത്തിനുമായുള്ള ഉറൂസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കമ്മിറ്റി ചെയര്‍മാന്‍ പി.ബി അഷ്‌റഫ് അച്ചു നിര്‍വഹിച്ചു. ആലംപാടി ഖത്തീബ് പി.വി അബ്ദുല്‍സലാം ദാരിമി പ്രാര്‍ത്ഥന നടത്തി. ജമാഅത്ത് ജനറല്‍ സെക്രട്ടറി എ. മമ്മിഞ്ഞി, ജമാഅത്ത് പ്രസിഡണ്ട് കെ. അബ്ദുല്ലകുഞ്ഞി ഹാജി, ട്രഷറര്‍ എം. എം ഹമീദ് മിഹ്‌റാജ്, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മേനത്ത് സംസാരിച്ചു. ഉറൂസ് ഫണ്ട് ഉദ്ഘാടനം പി.ബി അഷ്‌റഫ് അച്ചു ഉറൂസ് കമ്മിറ്റി ഖജാഞ്ചി എം.എം ഹമീദ് മിഹ്‌റാജിന് നല്‍കി നിര്‍വഹിച്ചു.

Related Articles
Next Story
Share it