എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം; പതാക-ബാനര്‍ ജാഥകള്‍ പെരുമ്പളയില്‍ നിന്ന്

കാസര്‍കോട്: എ.കെ.എസ്.ടി.യു 26-ാം കാസര്‍കോട് ജില്ലാ സമ്മേളനം 14, 15 തീയ്യതികളില്‍ ചട്ടഞ്ചാലില്‍ നടക്കും. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ഡി.എസ്.ടി.യു മുന്‍ സംസ്ഥാന പ്രസിഡണ്ട് ഇ.കെ മാസ്റ്ററുടെ സ്മൃതീ കുടീരത്തില്‍ വെച്ച് കെ.ആര്‍. മണി ടീച്ചര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ. സജയന് കൈമാറും. സമ്മേളന ഹാളിലേക്കുള്ള ബാനര്‍ പെരുമ്പള ഇ. കൃഷ്ണന്‍ മാസ്റ്ററുടെ സ്മൃതികുടീരത്തില്‍ വെച്ച് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എ.കെ. സുപ്രഭക്ക് കൈമാറും.സംഘാടക സമിതി […]

കാസര്‍കോട്: എ.കെ.എസ്.ടി.യു 26-ാം കാസര്‍കോട് ജില്ലാ സമ്മേളനം 14, 15 തീയ്യതികളില്‍ ചട്ടഞ്ചാലില്‍ നടക്കും. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ഡി.എസ്.ടി.യു മുന്‍ സംസ്ഥാന പ്രസിഡണ്ട് ഇ.കെ മാസ്റ്ററുടെ സ്മൃതീ കുടീരത്തില്‍ വെച്ച് കെ.ആര്‍. മണി ടീച്ചര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ. സജയന് കൈമാറും. സമ്മേളന ഹാളിലേക്കുള്ള ബാനര്‍ പെരുമ്പള ഇ. കൃഷ്ണന്‍ മാസ്റ്ററുടെ സ്മൃതികുടീരത്തില്‍ വെച്ച് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എ.കെ. സുപ്രഭക്ക് കൈമാറും.
സംഘാടക സമിതി രൂപീകരിച്ചു. തുളസീധരന്‍ വളാനം അധ്യക്ഷ വഹിച്ചു. എ.കെ.എസ്.ടി.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.പി. അഗ്ഗിത്തായ ഉദ്ഘാടനം ചെയ്തു.
എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ കരിച്ചേരി, അജയകുമാര്‍ ടി.എ, രവീന്ദ്രന്‍. കെ, ഷെരീഫ് കുരിക്കള്‍, അഭിജിത്ത്. പി സംസാരിച്ചു. ഭാരവാഹികള്‍: തുളസീധരന്‍ വളാനം (ചെയ.), ഭാസ്‌ക്കരന്‍ അടുക്കം, അപ്പക്കുഞ്ഞി. ടി, സുകുമാരന്‍, ജയരാജന്‍ മാടിക്കാല്‍, നവീന്‍കുമാര്‍. വി, മണികണ്ഠന്‍ ചെട്ടുംകുഴി, നിഷ (വൈസ് ചെയ.), പവിത്രന്‍. എ (കണ്‍.), ഷെരീഫ് കുരിക്കള്‍, അഭിജിത്ത്. പി, രവീന്ദ്രന്‍. കെ, ആമിന (ജോ.കണ്‍,) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it