അക്ഷയ് കുമാറിന് സ്വീകരണം നല്‍കി

കാസര്‍കോട്: സി.എ ഫൈനല്‍ പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ആറാം റാങ്കും സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും നേടിയ അക്ഷയ് കുമാറിനെ കോട്ടക്കണ്ണി ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. അക്ഷയ്കുമാറിനെ ആനയിച്ചുകൊണ്ട് തുറന്ന വാഹനത്തില്‍ നഗരം പ്രദക്ഷിണം നടത്തി. പൊതുയോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡ്വ. ശ്രീകാന്ത് മുഖ്യാതിഥിയായിരുന്നു. ക്ലബ് പ്രസിഡണ്ട് ദിനേശ് എം.ടി അധ്യക്ഷത വഹിച്ചു. ഫാദര്‍ ജോര്‍ജ് വള്ളിമലെ, കൗണ്‍സിലര്‍ വരപ്രസാദ്, എന്‍. സതീഷ്, ഗണപതി കോട്ടക്കണ്ണി, നാരായണന്‍, രാമന്‍ ചെന്നിക്കര, രവീന്ദ്രന്‍, […]

കാസര്‍കോട്: സി.എ ഫൈനല്‍ പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ആറാം റാങ്കും സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും നേടിയ അക്ഷയ് കുമാറിനെ കോട്ടക്കണ്ണി ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. അക്ഷയ്കുമാറിനെ ആനയിച്ചുകൊണ്ട് തുറന്ന വാഹനത്തില്‍ നഗരം പ്രദക്ഷിണം നടത്തി. പൊതുയോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡ്വ. ശ്രീകാന്ത് മുഖ്യാതിഥിയായിരുന്നു. ക്ലബ് പ്രസിഡണ്ട് ദിനേശ് എം.ടി അധ്യക്ഷത വഹിച്ചു. ഫാദര്‍ ജോര്‍ജ് വള്ളിമലെ, കൗണ്‍സിലര്‍ വരപ്രസാദ്, എന്‍. സതീഷ്, ഗണപതി കോട്ടക്കണ്ണി, നാരായണന്‍, രാമന്‍ ചെന്നിക്കര, രവീന്ദ്രന്‍, രാധ തുടങ്ങിയവര്‍ സംസാരിച്ചു. ഹരീഷ് കുമാര്‍ കെ.എം സ്വാഗതവും ഉപേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it