എ.കെ.പി.എ ഈസ്റ്റ് യൂണിറ്റ് സമ്മേളനവും ആദരിക്കല്‍ ചടങ്ങും നടത്തി

കാസര്‍കോട്: ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് സമ്മേളനം മേഖല പ്രസിഡണ്ട് രാജേന്ദ്രന്‍ പാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് മനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നാച്ചുറല്‍ ക്ലബ് കോഡിനേറ്റര്‍ ഗോവിന്ദന്‍ ചങ്കരംകാട്, ജില്ലാ വൈസ് പ്രസിഡണ്ട് സഞ്ജീവ റൈ, ജില്ലാ നാച്ചുറല്‍ ക്ലബ് കോഡിനേറ്റര്‍ ദിനേശ് ഇന്‍സൈറ്റ്, മേഖല സെക്രട്ടറി സുനില്‍ പി.ടി, ട്രഷറര്‍ രതീഷ്, യൂണിറ്റ് ഇന്‍ ചാര്‍ജ് മൈന്തപ്പ, ബ്ലഡ് ഡോണേര്‍സ് ക്ലബ് കോഡിനേറ്റര്‍ മണി ഐഫോക്കസ് സംസാരിച്ചു. യൂണിറ്റ് […]

കാസര്‍കോട്: ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് സമ്മേളനം മേഖല പ്രസിഡണ്ട് രാജേന്ദ്രന്‍ പാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് മനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നാച്ചുറല്‍ ക്ലബ് കോഡിനേറ്റര്‍ ഗോവിന്ദന്‍ ചങ്കരംകാട്, ജില്ലാ വൈസ് പ്രസിഡണ്ട് സഞ്ജീവ റൈ, ജില്ലാ നാച്ചുറല്‍ ക്ലബ് കോഡിനേറ്റര്‍ ദിനേശ് ഇന്‍സൈറ്റ്, മേഖല സെക്രട്ടറി സുനില്‍ പി.ടി, ട്രഷറര്‍ രതീഷ്, യൂണിറ്റ് ഇന്‍ ചാര്‍ജ് മൈന്തപ്പ, ബ്ലഡ് ഡോണേര്‍സ് ക്ലബ് കോഡിനേറ്റര്‍ മണി ഐഫോക്കസ് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വാമന്‍കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി രാജശേഖര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് സുരേഷ് ചന്ദ്ര ബി.ജെ നന്ദിയും പറഞ്ഞു
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. ഈ കാലയളവില്‍ വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ അവാര്‍ഡുകള്‍ വാങ്ങിയ യൂണിറ്റ് അംഗങ്ങളായ ദിനേശ് ഇന്‍സൈറ്റ്, മണി ഐഫോക്കസ്, സുനില്‍ കുമാര്‍ പി.ടി എന്നിവരെയും ആദരിച്ചു.
ഭാരവാഹികള്‍: സുരേഷ് ബി.ജെ (പ്രസി.), മണി ഐഫോക്കസ് (വൈ. പ്രസി.), വാമന്‍ കുമാര്‍ (സെക്ര.), സുജിത് ഇന്‍ ഫോക്കസ് (ജോ. സെക്ര.), അജിത് (ട്രഷ.), ഗോവിന്ദന്‍ ചങ്കരംകാട്, ദിനേശ് ഇന്‍സൈറ്റ്, സുനില്‍ കുമാര്‍, മനീഷ് (മേഖല പ്രതിനിധികള്‍).

Related Articles
Next Story
Share it