എ.കെ.പി.എ ജില്ലാ പ്രതിനിധി സമ്മേളനം

കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ മുപ്പത്തി ഏഴാം വാര്‍ഷിക പ്രതിനിധി സമ്മേളനം മന്‍സൂര്‍ നഗര്‍ മാവുങ്കാല്‍ ഐ.എം.എ. ഹാളില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് ഷെരീഫ് ഫ്രെയിം ആര്‍ട്ട് പതാക ഉയര്‍ത്തി. എ.കെ.പി.എ സംസ്ഥാന പ്രസിഡണ്ട് വിജയന്‍ മാറാഞ്ചേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ജോയി ഗ്രേസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരേയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു. […]

കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ മുപ്പത്തി ഏഴാം വാര്‍ഷിക പ്രതിനിധി സമ്മേളനം മന്‍സൂര്‍ നഗര്‍ മാവുങ്കാല്‍ ഐ.എം.എ. ഹാളില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് ഷെരീഫ് ഫ്രെയിം ആര്‍ട്ട് പതാക ഉയര്‍ത്തി. എ.കെ.പി.എ സംസ്ഥാന പ്രസിഡണ്ട് വിജയന്‍ മാറാഞ്ചേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ജോയി ഗ്രേസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരേയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി രജീഷ് പി.ടി.കെ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രശാന്ത് തൈക്കടപ്പുറം, സംസ്ഥാന നാച്ചുറല്‍ ക്ലബ്ബ് സബ് കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് നീലായി, ജില്ലാ വൈസ് പ്രസിഡണ്ട് സുദര്‍ശനന്‍, ജില്ലാ ക്ഷേമനിധി കോഓര്‍ഡിനേറ്റര്‍ ഹരീഷ് പാലക്കുന്ന്, ജില്ലാ ഫോട്ടോഗ്രാഫി ക്ലബ് കോര്‍ഡിനേറ്റര്‍ വിനു മൈമുണ്‍, ജില്ലാ പി.ആര്‍.ഒ. ദിനേശന്‍ ഇന്‍സൈറ്റ് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഭരതന്‍ എന്‍.എ സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി സുധീര്‍ കെ. അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി മനോഹരന്‍ എന്‍വീസ് റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ സുഗുണന്‍ ഇരിയ കണക്കും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷെരീഫ് ഫ്രെയിം ആര്‍ട്ട് (പ്രസി.), മനോഹരന്‍ എന്‍വീസ് (സെക്ര.), സുഗുണന്‍ ഇരിയ (ട്രഷ.), ഗോവിന്ദന്‍ ചങ്ങരങ്കാട്, ഹരീഷ് പാലക്കുന്ന് (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍).

Related Articles
Next Story
Share it