ഷിരൂറിലെ കാഴ്ചകള്‍ വിവരിച്ച് എ.കെ.എം അഷ്‌റഫ് എം.എല്‍.എ; രാജ്യം തിരിച്ചറിയുന്നു, ഒരു മനുഷ്യജീവന് കേരളം കല്‍പ്പിക്കുന്ന വില...
കാര്‍വാര്‍: വെറുമൊരു ലോറി ചാലകക്ക് (ലോറി ഡ്രൈവര്‍) ഇത്രയും വലിയ സ്വാധീനമോ. കര്‍ണാടക കാര്‍വാറിനടുത്ത് ഷിരൂറില്‍ കോഴിക്കോട് സ്വദേശിയായ അര്‍ജുന്‍ എന്ന ചെറുപ്പക്കാരന്‍ മണ്ണിടിച്ചിലില്‍ കാണാതായതറിഞ്ഞ് ഒരു സംസ്ഥാനം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കഴിയുകയും അര്‍ജുനെ കണ്ടെത്താന്‍ വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്നത് കണ്ട് കര്‍ണാടക അത്ഭുതം കൂറുകയാണ്. ഒരു മനുഷ്യ ജീവന് ഇത്രയും വലിയ വിലയോ എന്ന് കര്‍ണാടക ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് കേരളമെന്ന സംസ്ഥാനത്തിന്റെ സംസ്‌കാരമാണെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്യുന്നു. കൊടിവെച്ച കാറില്‍ പറക്കുന്ന മന്ത്രിമാര്‍ […]
കാര്‍വാര്‍: വെറുമൊരു ലോറി ചാലകക്ക് (ലോറി ഡ്രൈവര്‍) ഇത്രയും വലിയ സ്വാധീനമോ. കര്‍ണാടക കാര്‍വാറിനടുത്ത് ഷിരൂറില്‍ കോഴിക്കോട് സ്വദേശിയായ അര്‍ജുന്‍ എന്ന ചെറുപ്പക്കാരന്‍ മണ്ണിടിച്ചിലില്‍ കാണാതായതറിഞ്ഞ് ഒരു സംസ്ഥാനം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കഴിയുകയും അര്‍ജുനെ കണ്ടെത്താന്‍ വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്നത് കണ്ട് കര്‍ണാടക അത്ഭുതം കൂറുകയാണ്. ഒരു മനുഷ്യ ജീവന് ഇത്രയും വലിയ വിലയോ എന്ന് കര്‍ണാടക ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് കേരളമെന്ന സംസ്ഥാനത്തിന്റെ സംസ്‌കാരമാണെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്യുന്നു. കൊടിവെച്ച കാറില്‍ പറക്കുന്ന മന്ത്രിമാര്‍ […]
കാര്‍വാര്‍: വെറുമൊരു ലോറി ചാലകക്ക് (ലോറി ഡ്രൈവര്‍) ഇത്രയും വലിയ സ്വാധീനമോ. കര്‍ണാടക കാര്‍വാറിനടുത്ത് ഷിരൂറില്‍ കോഴിക്കോട് സ്വദേശിയായ അര്‍ജുന്‍ എന്ന ചെറുപ്പക്കാരന്‍ മണ്ണിടിച്ചിലില്‍ കാണാതായതറിഞ്ഞ് ഒരു സംസ്ഥാനം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കഴിയുകയും അര്‍ജുനെ കണ്ടെത്താന്‍ വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്നത് കണ്ട് കര്‍ണാടക അത്ഭുതം കൂറുകയാണ്. ഒരു മനുഷ്യ ജീവന് ഇത്രയും വലിയ വിലയോ എന്ന് കര്‍ണാടക ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് കേരളമെന്ന സംസ്ഥാനത്തിന്റെ സംസ്‌കാരമാണെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്യുന്നു. കൊടിവെച്ച കാറില്‍ പറക്കുന്ന മന്ത്രിമാര്‍ മുതല്‍ തോട്ടിപ്പണിക്കാരന്‍ വരെയുള്ള എല്ലാ മനുഷ്യര്‍ക്കും ഒരേ വിലയാണെന്ന് അര്‍ജുന് വേണ്ടിയുള്ള കേരളത്തിന്റെ നിലവിളി കണ്ട് രാജ്യമാകെ തിരിച്ചറിയുന്നു.
ആറുനാള്‍ മുമ്പാണ് ഷിരൂറില്‍ ഒരു തട്ടുകടക്ക് മുന്നില്‍ വെച്ച് അര്‍ജുന്‍ അടക്കം 15ഓളം പേരെ കൂറ്റന്‍ മണ്ണിടിഞ്ഞു വന്ന് പുതക്കുന്നത്. പിന്നീട് വിവരമൊന്നുമില്ല. മണ്ണിനടിയില്‍പെട്ടവര്‍ പോയി, റോഡ് ഗതാഗതം പുന:സ്ഥാപിക്കാം എന്ന് ചിന്തിച്ച് അധികൃതര്‍ റോഡിലെ മണ്ണ് നീക്കാനുള്ള ശ്രമം മാത്രം നടത്തുന്നു. മണിക്കൂറുകളും നാളുകളും നീണ്ടുപോകുമ്പോഴാണ് മണ്ണിനടിയില്‍ പുതഞ്ഞുപോയവരില്‍ ഒരു മലയാളിയുമുണ്ടെന്ന വാര്‍ത്ത കാട്ടുതീപോലെ പരക്കുന്നത്. മലയാള മാധ്യമങ്ങളെല്ലാം അതേറ്റെടുക്കുന്നു. കേരള സംസ്ഥാനം ഇടപെടുന്നു. ലാഘവത്തോടെ നീങ്ങിയിരുന്ന രക്ഷാപ്രവര്‍ത്തനം ഗത്യന്തരമില്ലാതെ ഊര്‍ജ്ജിതമാവുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തുന്നു. അതിന് മുമ്പേ കേരളത്തില്‍ നിന്ന് ജനപ്രതിനിധികള്‍ ഷിരൂറിലെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ തുടങ്ങിയിരുന്നു എന്നതാണ് ഒരു മനുഷ്യ ജീവന് കേരളം നല്‍കുന്ന വലിയ വില എന്താണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. മഞ്ചേശ്വരത്ത് നിന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ ശനിയാഴ്ച രാത്രി തന്നെ ഷിരൂറില്‍ എത്തിയിരുന്നു. ഇന്ന് ഉച്ചവരെയും അഷ്‌റഫ് അവിടെ തന്നെയുണ്ട്.
'നമ്മളില്‍ ഒരാളെയാണ് കാണാതായിരിക്കുന്നത്. അര്‍ജുനെ കണ്ടെത്താതെ എങ്ങനെയാണ് തിരിച്ചുവരിക. ഇവിടത്തെ അവസ്ഥ ദയനീയം തന്നെ. ആ ദുരന്തവും ഭീകരമാണ്. ഷിരൂറിലെ റോഡ് വക്കിലെ ഒരു തട്ടുകട. അച്ഛനുമമ്മയും രണ്ട് മക്കളും ചേര്‍ന്നാണ് കട നടത്തുന്നത്. ചായയും ദോശയുമൊക്കെ കിട്ടുന്ന കടയായതുകൊണ്ട് ദീര്‍ഘദൂര യാത്രക്കാരടക്കം ഇവിടെ അല്‍പ്പനേരം തങ്ങി ഭക്ഷണം കഴിച്ച് യാത്ര തുടരുകയാണ് പതിവ്. രാവിലെ ഒരു എട്ടരമണി നേരത്താണ് തൊട്ടടുത്ത കുന്ന് അടര്‍ന്ന് ഇവിടേക്ക് പതിക്കുന്നത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി ഇവിടെയാണ് അവസാനമായി നിര്‍ത്തിയിട്ടിരുന്നത്. ജി.പി.എസ് സംവിധാനം വഴി ലോറിയുടെ ഉടമ മനാഫ് പരിശോധിച്ചപ്പോഴാണ് ലോറിയുടെ സ്‌പോട്ട് തിരിച്ചറിഞ്ഞത്. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഒരു കുട്ടിയുടെ കൈ ഇന്നലെ രാവിലെ കണ്ടെത്തി. എന്നാല്‍ അര്‍ജുനെയോ ഓടിച്ച ലോറിയോ മറ്റു വാഹനങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തൊട്ടടുത്ത പുഴയിലേക്ക് മണ്ണിടിഞ്ഞ ഒരു ഭാഗം പതിഞ്ഞിട്ടുണ്ട്. അവിടെയാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്'-എ.കെ.എം അഷ്‌റഫ് ഉത്തരദേശത്തോട് പറഞ്ഞു.
പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് താന്‍ ഷിരൂറില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായതെന്നും അഷ്‌റഫ് പറഞ്ഞു. കന്നഡ ഭാഷ നന്നായി അറിയാവുന്നത് അനുഗ്രഹമായി. കോഴിക്കോട് നിന്ന് എം.കെ രാഘവന്‍ എം.പിയും ഇന്നലെ ഷിരൂറിലെത്തി. സ്ഥലം സന്ദര്‍ശിക്കാനെത്തിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുമായി എം.കെ രാഘവന്‍ എം.പിയും എ.കെ.എം അഷ്‌റഫ് എം.എല്‍.എയും ദീര്‍ഘനേരം സംസാരിച്ചു. കാര്‍വാര്‍ എം.എല്‍.എ സതീശ് സെയിലിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി രംഗത്തുണ്ട്. കരസേന അംഗങ്ങളടക്കം തിരച്ചില്‍ തുടരുകയാണ്. കാസര്‍കോട്ട് നിന്നടക്കം കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.