മുര്‍ത്തോട്ടി മിനി ചെക്ക് ഡാം എ.കെ.എം അഷ്‌റഫ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു

കുമ്പള: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുമ്പള പഞ്ചായത്തിലെ മുര്‍ത്തോട്ടി മിനി ചെക്ക് ഡാം എ.കെ.എം അഷ്റഫ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു.രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഒരു പ്രദേശത്ത് ഒരു ചെക്ക് ഡാം നാട്ടുകാരുടെ നിരന്തരമായ ആവശ്യമായിരുന്നു.കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി.എ റഹ്മാന്‍, […]

കുമ്പള: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുമ്പള പഞ്ചായത്തിലെ മുര്‍ത്തോട്ടി മിനി ചെക്ക് ഡാം എ.കെ.എം അഷ്റഫ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഒരു പ്രദേശത്ത് ഒരു ചെക്ക് ഡാം നാട്ടുകാരുടെ നിരന്തരമായ ആവശ്യമായിരുന്നു.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി.എ റഹ്മാന്‍, സഫൂറ, പഞ്ചായത്ത് അംഗം രവിരാജ്, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥനായ മജീദ്, പൗരപ്രമുഖരായ എ.കെ ആരിഫ്, ബി.എന്‍ മുഹമ്മദ് അലി, മുഹമ്മദ് കുഞ്ഞി, ഹമീദ് കടവത്ത്, നൂര്‍ ജമാല്‍, റസാഖ് പടിഞ്ഞാര്‍, സിദ്ദീഖ് ദണ്ടഗോളി, അഷ്‌റഫ് സ്രാങ്ക്, ഹമീദ് ഓള്‍ഡ് റോഡ്, ഫാറൂഖ് ടിപ്പു, ഷഫീക് മുര്‍ത്തോട്ടി, പള്ളിക്കുഞ്ഞി കടവത്ത്, ഹനീഫ കടവത്ത്, റഷീദ് കര്‍ള, അബ്ബാസ് കണ്ണൂര്‍, മൊയ്ദീന്‍, സിദ്ദീഖ് പുജൂര്‍, ടി.കെ ജമാല്‍, സാദിഖ് സ്രാങ്ക് സംബന്ധിച്ചു. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ബിജോ നന്ദി പറഞ്ഞു.

Related Articles
Next Story
Share it