അക്കര ഫൗണ്ടേഷന്‍ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു

മുളിയാര്‍: മുളിയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്റെ കീഴിലുള്ള പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം കാസര്‍കോട് അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മുളിയാര്‍ കാറഡുക്ക പഞ്ചായത്തുകളിലെ മുന്നൂറോളം കിടപ്പ് രോഗികളും അവരുടെ കുടുംബങ്ങളുമാണ് സംഗമത്തില്‍ പങ്കെടുത്തത്. പാലിയേറ്റീവ് ഹോം കെയറിലൂടെ നഴ്‌സ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, ഓക്കുപ്പാഷന്‍ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനം നല്‍കി വരുന്നു. അക്കര ഫൗണ്ടേഷന്‍ പാലിയേറ്റീവ് നഴ്‌സ് പത്മിനി, പാലിയേറ്റീവ് […]

മുളിയാര്‍: മുളിയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്റെ കീഴിലുള്ള പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം കാസര്‍കോട് അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മുളിയാര്‍ കാറഡുക്ക പഞ്ചായത്തുകളിലെ മുന്നൂറോളം കിടപ്പ് രോഗികളും അവരുടെ കുടുംബങ്ങളുമാണ് സംഗമത്തില്‍ പങ്കെടുത്തത്. പാലിയേറ്റീവ് ഹോം കെയറിലൂടെ നഴ്‌സ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, ഓക്കുപ്പാഷന്‍ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനം നല്‍കി വരുന്നു. അക്കര ഫൗണ്ടേഷന്‍ പാലിയേറ്റീവ് നഴ്‌സ് പത്മിനി, പാലിയേറ്റീവ് ലീഡര്‍ മൊയ്തീന്‍, ഫിസിയോതെറാപ്പിസ്റ്റ് നിഖില്‍, സൗമ്യശ്രി എന്നിവരെ ആദരിച്ചു.
പാലിയേറ്റീവ് രോഗികള്‍ക്കുള്ള ബ്ലാങ്കറ്റ് കിറ്റ് വിതരണം, ജീവിതോപാതിക്ക് വേണ്ടി ഒരു രോഗിക്ക് ആട് വിതരണം, അക്കര ഫൗണ്ടേഷന്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച അക്കര ഫൗണ്ടേഷന്‍ ഡാറ്റ എന്‍ട്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു.
അക്കര ഫൗണ്ടേഷന്‍ മാനേജര്‍ മുഹമ്മദ് യാസിര്‍ വാഫിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സരിത എസ്.എന്‍, ജില്ലാ പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍, പാലിയേറ്റീവ് ഡോ. ഷമീമ എന്നിവര്‍ മുഖ്യാഥിതികളായി. മുള്ളേരിയ ചര്‍ച്ച് വികാരി ഫാദര്‍ ഷിന്‍സ്, മുളിയാര്‍ ക്ഷേത്ര കാര്യദര്‍ശി സീതാറാം ബെള്ളുള്ളായ, ബോവിക്കാനം ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എ.ബി അഷ്‌റഫ്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഗോപാല കൃഷ്ണ ഭട്ട്, ദേലമ്പാടി വാര്‍ഡ് മെമ്പര്‍ താഹിറ, മുളിയാര്‍ സി.എച്ച്.സി പാലിയേറ്റീവ് നഴ്‌സുമാരായ രഞ്ചുഷ, പ്രിയ, സാമൂഹ്യ പ്രവര്‍ത്തക സുലൈഖ മാഹിന്‍, ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ വിദ്യാനഗര്‍ യൂണിറ്റ് പ്രസിഡണ്ട് മക്‌സൂസ്, കനിവ് പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ ഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it