സി.പി ശിഹാബിന് അക്കര ഫൗണ്ടേഷന്‍ സ്വീകരണം നല്‍കി

മുളിയാര്‍: കേരളത്തിലുടനീളമുള്ള ഭിന്നശേഷി സമൂഹത്തിന്റെ സ്വയം ശാക്തീകരണത്തിനും ഭിന്നശേഷിക്കാരെ സഹായിക്കുവാനും പ്രചോദിപ്പിക്കുവാനും വേണ്ടി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള യാത്രയുടെ ഭാഗമായി സി.പി ശിഹാബിന് അക്കര ഫൗണ്ടേഷന്‍ കോട്ടൂരില്‍ സ്വീകരണം നല്‍കി. സ്വയം തൊഴില്‍ ചെയ്ത് സ്വയം പര്യാപ്തത നേടാനും അതുവഴി അവരുടെ പുഞ്ചിരി ലോകം മുഴുവന്‍ കാണിക്കുക എന്നതാണ് യാത്രയുടെ പ്രേരണ.അക്കര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സി.പി ശിഹാബിനെ മാനേജര്‍ മുഹമ്മദ് യാസിര്‍ സ്വീകരിച്ചു.ശിഹാബ് പ്രസംഗം നടത്തുകയും മാതാപിതാക്കളുമായും ജീവനക്കാരുമായും സംവദിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു. സ്‌നേഹത്തിന്റെ അടയാളമായി […]

മുളിയാര്‍: കേരളത്തിലുടനീളമുള്ള ഭിന്നശേഷി സമൂഹത്തിന്റെ സ്വയം ശാക്തീകരണത്തിനും ഭിന്നശേഷിക്കാരെ സഹായിക്കുവാനും പ്രചോദിപ്പിക്കുവാനും വേണ്ടി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള യാത്രയുടെ ഭാഗമായി സി.പി ശിഹാബിന് അക്കര ഫൗണ്ടേഷന്‍ കോട്ടൂരില്‍ സ്വീകരണം നല്‍കി. സ്വയം തൊഴില്‍ ചെയ്ത് സ്വയം പര്യാപ്തത നേടാനും അതുവഴി അവരുടെ പുഞ്ചിരി ലോകം മുഴുവന്‍ കാണിക്കുക എന്നതാണ് യാത്രയുടെ പ്രേരണ.
അക്കര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സി.പി ശിഹാബിനെ മാനേജര്‍ മുഹമ്മദ് യാസിര്‍ സ്വീകരിച്ചു.
ശിഹാബ് പ്രസംഗം നടത്തുകയും മാതാപിതാക്കളുമായും ജീവനക്കാരുമായും സംവദിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു. സ്‌നേഹത്തിന്റെ അടയാളമായി സെറിബ്രല്‍ പാള്‍സി ബാധിതനായ ദേവദത്തന്‍ എം വരച്ച ചിത്രം ശിഹാബിന് സമ്മാനമായി നല്‍കി. സുലേഖ, മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it