എന്‍സിപിക്കുള്ള മന്ത്രിക്കസേരയില്‍ എ കെ ശശീന്ദ്രന്‍ തന്നെ അഞ്ച് വര്‍ഷം തികയ്ക്കും; വീതംവെപ്പുണ്ടാകില്ല

തിരുവനന്തപുരം: ഇടുതമുന്നണി എന്‍സിപിക്ക് നല്‍കിയ മന്ത്രിക്കസേരയില്‍ ഏലത്തൂര്‍ എംഎല്‍എ എ കെ ശശീന്ദ്രന്‍ തന്നെ അഞ്ച് വര്‍ഷം തികയ്ക്കും. രണ്ടര വര്‍ഷത്തെ വീതംവെപ്പുണ്ടാകില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്ന എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്റെ ആവശ്യം തള്ളി. ദേശീയ ജനറല്‍ സെക്രട്ടറി പ്രഭുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന സമതിയിലും ടി പി പീതാംബരന്‍ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് […]

തിരുവനന്തപുരം: ഇടുതമുന്നണി എന്‍സിപിക്ക് നല്‍കിയ മന്ത്രിക്കസേരയില്‍ ഏലത്തൂര്‍ എംഎല്‍എ എ കെ ശശീന്ദ്രന്‍ തന്നെ അഞ്ച് വര്‍ഷം തികയ്ക്കും. രണ്ടര വര്‍ഷത്തെ വീതംവെപ്പുണ്ടാകില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്ന എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്റെ ആവശ്യം തള്ളി.

ദേശീയ ജനറല്‍ സെക്രട്ടറി പ്രഭുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന സമതിയിലും ടി പി പീതാംബരന്‍ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന നിലപാടാണ് സംസ്ഥാന സമിതിയില്‍ ഭൂരിഭാഗം അംഗങ്ങളും എടുത്തത്.

തുടര്‍ന്ന് മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാമെന്ന തീരുമാനത്തിലെത്തിയിരുന്നു. ഇത് ദേശീയനേതൃത്വം എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ശശീന്ദ്രന്‍ തന്നെ അഞ്ചുവര്‍ഷക്കാലം മന്ത്രിയായാല്‍ മതിയെന്ന തീരുമാനത്തില്‍ എന്‍സിപി എത്തുകയായിരുന്നു.

Related Articles
Next Story
Share it