മുഖ്യമന്ത്രി പറഞ്ഞ ബോംബ് ഇതാണ്: എ കെ ബാലന്‍

തിരുവനന്തപുരം: എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ കെ ബാലന്‍. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരം എന്ന പ്രസ്താവനയിലാണ് ബാലന്റെ പ്രതികരണം. തെരഞ്ഞടുപ്പ് ദിവസം വിശ്വാസികളും അവിശ്വാസികളുമായുള്ള മത്സരം എന്ന് സുകുമാരന്‍ നായര്‍ തന്നെ പറഞ്ഞത് ഗൂഡാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞ ബോംബ് ഇതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ പ്രശ്നമൊന്നുമില്ല. മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഇത് ഇടതുമുന്നണിയെ തോല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തരമായി ഇടപെടണമെന്നും എ കെ ബാലന്‍ […]

തിരുവനന്തപുരം: എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ കെ ബാലന്‍. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരം എന്ന പ്രസ്താവനയിലാണ് ബാലന്റെ പ്രതികരണം. തെരഞ്ഞടുപ്പ് ദിവസം വിശ്വാസികളും അവിശ്വാസികളുമായുള്ള മത്സരം എന്ന് സുകുമാരന്‍ നായര്‍ തന്നെ പറഞ്ഞത് ഗൂഡാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞ ബോംബ് ഇതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ പ്രശ്നമൊന്നുമില്ല. മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഇത് ഇടതുമുന്നണിയെ തോല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തരമായി ഇടപെടണമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോള്‍ സെയില്‍ കച്ചവടക്കാരനെന്നും മന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പില്‍ ദൈവത്തെയും വിശ്വാസത്തെയും വലിച്ചിഴയ്ക്കുകയാണ്. യുഡിഎഫിനും ബി ജെ.പി.ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നും ഇത് നിയമവിരുദ്ധവും ഭരണഘാനാ വിരുദ്ധവുമാണെന്നും അത് കൊണ്ടാണ് പരാതി നല്‍കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.

Related Articles
Next Story
Share it