നൂപുര്‍ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് വീട് സമ്മാനം; അജ്മീര്‍ ദര്‍ഗ പുരോഹിതന്‍ അറസ്റ്റില്‍

ജയ്പൂര്‍: പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ച അജ്മീര്‍ ദര്‍ഗയിലെ യുവപുരോഹിതന്‍ സല്‍മാന്‍ ചിശ്തിയെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ക്ലിപ്പിലാണ് നൂപുര്‍ശര്‍മ്മയെ വധിക്കാന്‍ സല്‍മാന്‍ ചിശ്തി ആഹ്വാനം ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തലക്ക് വെടിവെക്കേണ്ടതാണെന്നും ഹുസൂര്‍ ഖാജാ ബാവയുടെ ദര്‍ബാറില്‍ നിന്നാണ് തന്റെ ഈ സന്ദേശമെന്നും വീഡിയോ ക്ലിപ്പില്‍ […]

ജയ്പൂര്‍: പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ച അജ്മീര്‍ ദര്‍ഗയിലെ യുവപുരോഹിതന്‍ സല്‍മാന്‍ ചിശ്തിയെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ക്ലിപ്പിലാണ് നൂപുര്‍ശര്‍മ്മയെ വധിക്കാന്‍ സല്‍മാന്‍ ചിശ്തി ആഹ്വാനം ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തലക്ക് വെടിവെക്കേണ്ടതാണെന്നും ഹുസൂര്‍ ഖാജാ ബാവയുടെ ദര്‍ബാറില്‍ നിന്നാണ് തന്റെ ഈ സന്ദേശമെന്നും വീഡിയോ ക്ലിപ്പില്‍ സല്‍മാന്‍ പറയുന്നുണ്ട്. ചിശ്തിയുടെ വീഡിയോയെ അജ്മീര്‍ ദര്‍ഗ ദിവാന്‍ സൈനുല്‍ ആബിദീന്‍ അലിഖാന്‍ അപലപിച്ചിരുന്നു. മദ്യപിച്ചുകൊണ്ടാണ് സല്‍മാന്‍ ചിശ്തി വീഡിയോ ക്ലിപ്പ് എടുത്തിരുന്നതെന്ന് കരുതുന്നതായും ഇയാളെ ചോദ്യം ചെയ്തുവരുന്നതായും അജ്മീര്‍ എ.എസ്.പി വികാസ് സാങ്‌വാന്‍ പറഞ്ഞു.

Related Articles
Next Story
Share it