കുഞ്ഞിനെ ദത്ത് നല്‍കാന്‍ ഒപ്പിട്ടു നല്‍കിയത് അനുപമ തന്നെ; വിവാദങ്ങള്‍ക്കിടെ വെളിപ്പെടുത്തലുമായി അജിതിന്റെ ആദ്യ ഭാര്യ നസിയ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ വെളിപ്പെടുത്തലുമായി അജിതിന്റെ ആദ്യ ഭാര്യ നസിയ. കുഞ്ഞിനെ ദത്ത് കൊടുത്തത് അനുപമ കൂടി അറിഞ്ഞാണെന്നും അനുപമയും അതില്‍ ഒപ്പുവച്ചിരുന്നുവെന്നും നസിയ പറഞ്ഞു. അബോധാവസ്ഥയിലാണ് അനുപമ കുഞ്ഞിനെ വിട്ടുനല്‍കിയതെന്ന് കരുതുന്നില്ലെന്നും ആ സമ്മതപത്രം താന്‍ കണ്ടതാണെന്നും നസിയ പറഞ്ഞു. താനും അജിതുമായി വേര്‍പിരിഞ്ഞത് അജിത്തിന്റെ മാനസിക സമ്മര്‍ദ്ദംമൂലമാണ്. അനുപമയും അജിത്തും തമ്മിലുള്ള ബന്ധം അനുപമയുടെ വീട്ടില്‍ അറിയിച്ചിരുന്നു. അജിതും താനും വര്‍ഷങ്ങള്‍ക്ക് മുമ്പെ വിവാഹിതരായതാണ്. അനുപമയുമായുള്ള […]

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ വെളിപ്പെടുത്തലുമായി അജിതിന്റെ ആദ്യ ഭാര്യ നസിയ. കുഞ്ഞിനെ ദത്ത് കൊടുത്തത് അനുപമ കൂടി അറിഞ്ഞാണെന്നും അനുപമയും അതില്‍ ഒപ്പുവച്ചിരുന്നുവെന്നും നസിയ പറഞ്ഞു. അബോധാവസ്ഥയിലാണ് അനുപമ കുഞ്ഞിനെ വിട്ടുനല്‍കിയതെന്ന് കരുതുന്നില്ലെന്നും ആ സമ്മതപത്രം താന്‍ കണ്ടതാണെന്നും നസിയ പറഞ്ഞു.

താനും അജിതുമായി വേര്‍പിരിഞ്ഞത് അജിത്തിന്റെ മാനസിക സമ്മര്‍ദ്ദംമൂലമാണ്. അനുപമയും അജിത്തും തമ്മിലുള്ള ബന്ധം അനുപമയുടെ വീട്ടില്‍ അറിയിച്ചിരുന്നു. അജിതും താനും വര്‍ഷങ്ങള്‍ക്ക് മുമ്പെ വിവാഹിതരായതാണ്. അനുപമയുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോള്‍ സഹോദരിയെപ്പോലെയെന്ന ന്യായീകരണമാണ് അജിത്ത് നല്‍കിയത്. ഡിവോഴ്‌സ് ചെയ്യില്ല എന്ന് പറയാന്‍ അനുപമയെ കണ്ടിരുന്നു. കള്ളത്തരം കാണിച്ചത് കൊണ്ടാണ് ഇപ്പോള്‍ പ്രതികരിച്ചത്. നസിയ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് സ്വന്തം വീടില്ല, സഹായിക്കാന്‍ ആരുമില്ല. അലഞ്ഞുതിരിഞ്ഞുനടക്കുകയാണ്. അജിത് തന്റെ ഡാന്‍സ് മാസ്റ്ററായിരുന്നു. തുടര്‍ന്നാണ് വിവാഹിതരായത്. പിന്നീട് മേഖല കമ്മിറ്റിയില്‍ അനുപമ വന്ന ശേഷമാണ് അവര്‍ തമ്മില്‍ ബന്ധം തുടങ്ങിയതെന്നും നസിയ വെളിപ്പെടുത്തി.

Related Articles
Next Story
Share it