അജിത്തിന്റെ കരവിരുതില്‍ വിരിയുന്നത് കമനീയ കലാരൂപങ്ങള്‍
പാലക്കുന്ന്: പലരും പറമ്പിലേക്ക് വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍ക്കൊണ്ട് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ പ്രവേശന കവാടത്തിലെ രാജഗോപുരത്തിന്റെ മാതൃക ഹ്രസ്വരൂപത്തില്‍ നിര്‍മ്മിച്ച് നാട്ടുകാരുടെ കയ്യടി നേടിയ മികവിലാണ് പട്ടത്താനം അങ്കക്കളരിയിലെ ഓട്ടോഡ്രൈവര്‍ കെ. വാസുവിന്റെയും കെ. രമണിയുടെയും മകന്‍ വി. അജിത് എന്ന 18കാരന്‍. അജിത്തിന്റെ കരവിരുതില്‍ വിരിയുന്നത് കമനീയമായ കലാരൂപങ്ങളാണ്. കരിപ്പോടിയില്‍ അച്ഛന്റെ തറവാടായ തെല്ലത്ത് വീട്ടില്‍ പുത്തരികൊടുക്കല്‍ അടിയന്തിരത്തിന് അജിത് എത്തിയത് താന്‍ ഒരുമാസം കൊണ്ട് പണിതീര്‍ത്ത കൊച്ചു ഗോപുരം ഒക്കത്ത് വെച്ചായിരുന്നു. ഗോപുരത്തിന്റെ വശ്യത […]

പാലക്കുന്ന്: പലരും പറമ്പിലേക്ക് വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍ക്കൊണ്ട് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ പ്രവേശന കവാടത്തിലെ രാജഗോപുരത്തിന്റെ മാതൃക ഹ്രസ്വരൂപത്തില്‍ നിര്‍മ്മിച്ച് നാട്ടുകാരുടെ കയ്യടി നേടിയ മികവിലാണ് പട്ടത്താനം അങ്കക്കളരിയിലെ ഓട്ടോഡ്രൈവര്‍ കെ. വാസുവിന്റെയും കെ. രമണിയുടെയും മകന്‍ വി. അജിത് എന്ന 18കാരന്‍. അജിത്തിന്റെ കരവിരുതില്‍ വിരിയുന്നത് കമനീയമായ കലാരൂപങ്ങളാണ്. കരിപ്പോടിയില്‍ അച്ഛന്റെ തറവാടായ തെല്ലത്ത് വീട്ടില്‍ പുത്തരികൊടുക്കല്‍ അടിയന്തിരത്തിന് അജിത് എത്തിയത് താന്‍ ഒരുമാസം കൊണ്ട് പണിതീര്‍ത്ത കൊച്ചു ഗോപുരം ഒക്കത്ത് വെച്ചായിരുന്നു. ഗോപുരത്തിന്റെ വശ്യത കണ്ട് ജനങ്ങള്‍ ചുറ്റും കൂടി.
തറവാട്ടിലെ പടിഞ്ഞാറ്റയുടെ വരാന്ത ചുവരില്‍ മനോഹര ദൃശ്യരൂപമായ അജിത്തിന്റെ രാജഗോപുരം സ്ഥാപിക്കാന്‍ തറവാട് കമ്മിറ്റിക്കാര്‍ ഇടം നല്‍കി. ഇപ്പോള്‍ തറവാട്ടില്‍ തൊഴാന്‍ വരുന്നവര്‍ക്ക് ഈ ഗോപുരം ആകര്‍ഷക വസ്തുവാണ്. ക്ഷേത്ര ബഹ്റൈന്‍ കമ്മിറ്റി നിര്‍മ്മിച്ച പാലക്കുന്ന് ക്ഷേത്ര ഗോപുര സമര്‍പ്പണത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ഫെബ്രുവരി ആദ്യ ആഴ്ചയില്‍ തന്നെ അതിന്റെ മാതൃകയില്‍ അജിത്തിന്റെ രാജഗോപുരം ക്ഷേത്രപരിധിയില്‍ പെടുന്ന തറവാട് ചുമരില്‍ സ്ഥാനം പിടിച്ചു. പാലക്കുന്നിലെ രാജഗോപുരത്തിലെ വിഷ്ണു, ഗണപതി, ശിവ പാര്‍വതി തുടങ്ങിയ ഒട്ടേറെ ദൈവ സങ്കല്‍പരൂപങ്ങള്‍ ക്രാഫ്റ്റ് ക്ലേയില്‍ ഉണ്ടാക്കി ഗോപുരത്തില്‍ ഒട്ടിച്ചു. അതുതന്നെയാണ് അജിത് നിര്‍മ്മിച്ച ഗോപുരത്തിന്റെ ചാരുത കൂട്ടുന്നതും.
ഈ കലാകാരന്‍ വിവിധ തെയ്യങ്ങളടക്കം ഒട്ടേറെ കമനീയ കലാരൂപങ്ങള്‍ തന്റെ കരവിരുതില്‍ ഉണ്ടാക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്താണ് ഒട്ടേറെ കലാരൂപങ്ങള്‍ ഉണ്ടാക്കിയത്.
എല്ലാം പാഴ്‌വസ്തുക്കള്‍ കൊണ്ടായിരുന്നു. തെല്ലത്ത് വീട്ടിലെ ചുമരില്‍ വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, മുത്തപ്പന്‍, വയനാട്ടുകുലവന്‍ തുടങ്ങിയ തെയ്യരൂപങ്ങളും അജിത്തിന്റെ വകയില്‍ ഉണ്ട്. സിമെന്റ് ഉപയോഗിച്ച് അജിത് നിര്‍മ്മിച്ച അതിമനോഹരമായ ആനയും തറവാട്ടില്‍ കാണാം. പുത്തരികൊടുക്കല്‍ ദിവസം തറവാട് കമ്മിറ്റി അജിത്തിനെ അനുമോദിച്ചു.