അജിത് സി. കളനാടിന് ലോങ് സര്‍വീസ് അവാര്‍ഡ്

കാസര്‍കോട്: കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ലോങ് സര്‍വീസ് അവാര്‍ഡിന് അജിത് സി. കളനാട് അര്‍ഹനായി. ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനം കാഴ്ച്ച വയ്ക്കുന്ന യൂണിറ്റ് ലീഡേഴ്‌സിന് സംസ്ഥാന അസോസിയേഷന്‍ നല്‍കുന്ന അവാര്‍ഡാണ് ഇത്. 22 വര്‍ഷമായി 289 ചന്ദ്രഗിരി റോവര്‍ സ്‌കൗട്ട്‌സ് ക്രൂ ലീഡര്‍ ആയ അജിത് പ്രസ്ഥാനത്തില്‍ അംഗമായിട്ട് 30 വര്‍ഷം പിന്നിട്ടു. ചന്ദ്രഗിരി ഹൈസ്‌കൂളിലെ ആദ്യ രാജ്യപുരസ്‌കാര്‍ അവാര്‍ഡ് ജേതാവായിരുന്നു. പിന്നീട് തളങ്കര ജി.എം.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇക്ക് പഠിക്കുമ്പോഴും യൂണിറ്റില്‍ സജീവമായി. റോവര്‍ […]

കാസര്‍കോട്: കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ലോങ് സര്‍വീസ് അവാര്‍ഡിന് അജിത് സി. കളനാട് അര്‍ഹനായി. ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനം കാഴ്ച്ച വയ്ക്കുന്ന യൂണിറ്റ് ലീഡേഴ്‌സിന് സംസ്ഥാന അസോസിയേഷന്‍ നല്‍കുന്ന അവാര്‍ഡാണ് ഇത്. 22 വര്‍ഷമായി 289 ചന്ദ്രഗിരി റോവര്‍ സ്‌കൗട്ട്‌സ് ക്രൂ ലീഡര്‍ ആയ അജിത് പ്രസ്ഥാനത്തില്‍ അംഗമായിട്ട് 30 വര്‍ഷം പിന്നിട്ടു. ചന്ദ്രഗിരി ഹൈസ്‌കൂളിലെ ആദ്യ രാജ്യപുരസ്‌കാര്‍ അവാര്‍ഡ് ജേതാവായിരുന്നു. പിന്നീട് തളങ്കര ജി.എം.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇക്ക് പഠിക്കുമ്പോഴും യൂണിറ്റില്‍ സജീവമായി. റോവര്‍ വിഭാഗത്തില്‍ കാസര്‍കോട് അസോസിയേഷനിലെ ആദ്യ ഹിമാലയ വുഡ് ബാഡ്ജ് ഹോള്‍ഡറാണ്. ഇപ്പോള്‍ റോവര്‍ വിഭാഗം ജില്ലാ ഹെഡ് ക്വര്‍ട്ടേര്‍സ് കമ്മീഷണരായി പ്രവര്‍ത്തിക്കുകയാണ് മോട്ടിവേഷന്‍ പരിശീലകന്‍ കൂടിയായ അജിത്. ജെ.സി.ഐ. പാലക്കുന്നിന്റെ പ്രസിഡണ്ടും ജില്ലയിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, എന്‍.എസ്.എസ് വളണ്ടീയര്‍സ് പരിശീലകനുമാണ്. വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സി. രാഘവന്‍ പണിക്കരുടെയും ടി.വിയ ലീലയുടെയും മകനാണ്. ഭാര്യ: കാഞ്ഞങ്ങാട് പി.ഡബ്‌ള്യു.ഡി. ബില്‍ഡിങ്‌സിലെ ഹെഡ് ക്ലര്‍ക്ക് ജിജി സുധാകരന്‍. മക്കള്‍: അഭിനന്ദു, അനിരുദ്ധ്.

Related Articles
Next Story
Share it