ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റുകളും കൊയ്ത് ന്യൂസിലാന്‍ഡിന്റെ ഇന്ത്യക്കാരനായ സ്പിന്നര്‍ അജാസ് യുനൂസ് പട്ടേല്‍

മുംബൈ: ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റുകളും കൊയ്ത് ചരിത്രത്തിന്റെ ഭാഗമായി ന്യൂസിലാന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലാണ് ഇന്ത്യയുടെ പത്ത് വിക്കറ്റുകളും അജാസ് നേടിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ ആകെ മൂന്ന് പേര്‍ക്കാണ് ഇതുവരെ പത്ത് വിക്കറ്റ് നേട്ടം ഉള്ളത്. ഇതിന് മുമ്പ് 1956ല്‍ ജെ സി ലേകര്‍, 1999ല്‍ അനില്‍ കുംബ്ലെ എ്ന്നിവരാണ് പത്ത് വിക്കറ്റ് നേടിയിരിക്കുന്നത്. ഇന്ത്യയുടെ സ്പിന്‍ പിച്ചില്‍ പത്ത് വിക്കറ്റ് നേടി അജാസ് പകുതി ഇന്ത്യക്കാരന്‍ കൂടിയാണ് […]

മുംബൈ: ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റുകളും കൊയ്ത് ചരിത്രത്തിന്റെ ഭാഗമായി ന്യൂസിലാന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലാണ് ഇന്ത്യയുടെ പത്ത് വിക്കറ്റുകളും അജാസ് നേടിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ ആകെ മൂന്ന് പേര്‍ക്കാണ് ഇതുവരെ പത്ത് വിക്കറ്റ് നേട്ടം ഉള്ളത്. ഇതിന് മുമ്പ് 1956ല്‍ ജെ സി ലേകര്‍, 1999ല്‍ അനില്‍ കുംബ്ലെ എ്ന്നിവരാണ് പത്ത് വിക്കറ്റ് നേടിയിരിക്കുന്നത്.

ഇന്ത്യയുടെ സ്പിന്‍ പിച്ചില്‍ പത്ത് വിക്കറ്റ് നേടി അജാസ് പകുതി ഇന്ത്യക്കാരന്‍ കൂടിയാണ് എന്നതും വസ്തുതയാണ്. 33കാരനായ അജാസ് യുനുസ് പട്ടേല്‍ 1988ല്‍ മുംബൈയിലാണ് ജനിച്ചത്. 2018ലാണ് താരം ന്യൂസിലാന്‍ഡ് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. അരങ്ങേറ്റത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേടി താരം ടെസ്റ്റില്‍ 10 മത്സരങ്ങളില്‍ നിന്ന് 29 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ആദ്യ ഇന്നിംഗ്‌സില്‍ 325 റണ്‍സിന് പുറത്തായ ഇന്ത്യ ന്യൂസിലാന്‍ഡിനെ 62 റണ്‍സിന് ഓള്‍ഔട്ടാക്കി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചു. വിക്കറ്റ് നഷ്ടപ്പെടാതെ 69 റണ്‍സ് നേടിയ ഇന്ത്യ 332 റണ്‍സ് ലീഡ് നേടിയിട്ടുണ്ട്. 38 റണ്‍സുമായി മയങ്ക് അഗര്‍വാളും 29 റണ്‍സ് നേടി പൂജാരയുമാണ് ക്രീസില്‍. ഒന്നാം ഇന്നിംഗ്‌സില്‍ 150 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഇന്ത്യന്‍ ടോപ്പ് സ്‌കോറര്‍.

Related Articles
Next Story
Share it