ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റെന്ന ചരിത്രനേട്ടവുമായി അജാസ് പട്ടേല്‍; ഇന്ത്യ 325 റണ്‍സിന് പുറത്തായി
മുംബൈ: ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റെന്ന ചരിത്രനേട്ടവുമായി കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍. ഇംഗ്ലിഷ് താരം ജിം ലേക്കര്‍, ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ എന്നിവര്‍ക്കുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റെന്ന ചരിത്രമെഴുതി ഇന്ത്യക്കാരനായ ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ നേട്ടം കൊയ്തത്. പത്തില്‍ പത്ത് എന്ന ചരിത്രനേട്ടവുമായി കിവീസ് സ്പിന്നര്‍ മിന്നിത്തിളങ്ങിയതോടെ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 325 റണ്‍സിന് പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ […]

മുംബൈ: ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റെന്ന ചരിത്രനേട്ടവുമായി കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍. ഇംഗ്ലിഷ് താരം ജിം ലേക്കര്‍, ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ എന്നിവര്‍ക്കുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റെന്ന ചരിത്രമെഴുതി ഇന്ത്യക്കാരനായ ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ നേട്ടം കൊയ്തത്. പത്തില്‍ പത്ത് എന്ന ചരിത്രനേട്ടവുമായി കിവീസ് സ്പിന്നര്‍ മിന്നിത്തിളങ്ങിയതോടെ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 325 റണ്‍സിന് പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 109.5 ഓവറിലാണ് 325 റണ്‍സിന് പുറത്തായത്. മത്സരത്തിലാകെ 47.5 ഓവറുകള്‍ ബോള്‍ ചെയ്ത അജാസ് പട്ടേല്‍ 119 റണ്‍സ് വഴങ്ങിയാണ് 10 വിക്കറ്റും നേടിയത്.
ജനിച്ച നഗരത്തില്‍ ജന്മനാടിനെതിരെയാണ് ഈ അപൂര്‍വ നേട്ടമെന്നത് അജാസ് പട്ടേലിന്റെ പ്രകടനത്തെ ചരിത്രത്തിന്റെ ഭാഗമാക്കുന്നു. മുംബൈയില്‍ ജനിച്ച് എട്ടാം വയസ്സില്‍ ന്യൂസീലന്‍ഡിലേക്കു കുടിയേറിയ താരമാണ് അജാസ് പട്ടേല്‍.
1999ല്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയിലാണ് ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ ഈ നേട്ടം കൊയ്തത്. പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ ഐതിഹാസിക പ്രകടനം. 26.3 ഓവറില്‍ 74 റണ്‍സ് വഴങ്ങിയാണ് കുംബ്ലെ അന്ന് 10 വിക്കറ്റ് സ്വന്തമാക്കിയത്.