അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സ്വീകരണവും ഇഫ്താറും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ-മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് സ്വീകരണവും ദേശീയ സമ്മേളനത്തില്‍ ചെന്നൈയിലേക്ക് പോയ പ്രവര്‍ത്തകര്‍ക്ക് പ്രശംസാ പത്രം സമര്‍പ്പണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ബിഗ് മാള്‍ മന്‍സൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറര്‍ പി.എം. മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു.സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞാമദ് ഹാജി മുഖ്യാതിഥി ആയിരുന്നു.ചെന്നൈ അനുഭവങ്ങളെ കുറിച്ച് മണ്ഡലം […]

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ-മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് സ്വീകരണവും ദേശീയ സമ്മേളനത്തില്‍ ചെന്നൈയിലേക്ക് പോയ പ്രവര്‍ത്തകര്‍ക്ക് പ്രശംസാ പത്രം സമര്‍പ്പണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ബിഗ് മാള്‍ മന്‍സൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറര്‍ പി.എം. മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു.
സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞാമദ് ഹാജി മുഖ്യാതിഥി ആയിരുന്നു.
ചെന്നൈ അനുഭവങ്ങളെ കുറിച്ച് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്തും വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫര്‍സാനയും സംസാരിച്ചു.
വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍ സംസാരിച്ചു. ബദറുദീന്‍ കെ.കെ, സി.കെ. റഹ്മത്തുല്ല, തെരുവത്ത് മൂസ ഹാജി, പി.എം. ഫാറൂഖ്, റസാഖ് തായലക്കണ്ടി, അബ്ദുല്‍ റഹ്മാന്‍ കൊളവയല്‍, ശംസുദ്ദീന്‍ പാലക്കി, അബ്ദുല്ല കൊളവയല്‍, ഹസൈനാര്‍ മുക്കൂട്, മുഹമ്മദ് കുഞ്ഞി കപ്പണ്ണക്കാല്‍, ശംസുദ്ദീന്‍ മാട്ടുമ്മല്‍, മാണിക്കോത്ത് അബൂബക്കര്‍, ഖദീജ, ഹാജറ സലാം, മറിയകുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഖാലിദ് അറബിക്കാടത്ത്, ജബ്ബാര്‍ ചിത്താരി എന്നിവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി. കെ.എം. മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.

Related Articles
Next Story
Share it