അജാനൂര്‍ കുറുംബ ഭഗവതി ക്ഷേത്ര പൂരോത്സവം തുടങ്ങി

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്ര പൂരോത്സവം തുടങ്ങി. തൃക്കൊടിയേറ്റം ചടങ്ങോടെയാണ് തുടങ്ങിയത്. ഇന്ന് രാത്രി 10ന് കോഴിക്കോട് നന്ദനം ഓര്‍ക്കസ്ട്രയുടെ ലൈറ്റ് ഷോ ഗാനമേള. ഇന്ന് രാത്രി എട്ടിന് ഉത്സവം.നാളെ രാത്രി പത്തിന് കോഴിക്കോട് മില്ലേനിയം വോയ്‌സിന്റെ ഗാനമേള. 30 ന് രാത്രി ഒന്‍പതിന് കൈകൊട്ടിക്കളി, തിരുവാതിര തുടര്‍ന്ന് നൃത്ത-നൃത്യങ്ങള്‍. 31ന് രാത്രി പത്തിന് നാടകം. ഏപ്രില്‍ ഒന്നിന് രാവിലെ ഒന്‍പതിന് സ്‌കോളര്‍ഷിപ്പ് വിതരണവും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ […]

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്ര പൂരോത്സവം തുടങ്ങി. തൃക്കൊടിയേറ്റം ചടങ്ങോടെയാണ് തുടങ്ങിയത്. ഇന്ന് രാത്രി 10ന് കോഴിക്കോട് നന്ദനം ഓര്‍ക്കസ്ട്രയുടെ ലൈറ്റ് ഷോ ഗാനമേള. ഇന്ന് രാത്രി എട്ടിന് ഉത്സവം.
നാളെ രാത്രി പത്തിന് കോഴിക്കോട് മില്ലേനിയം വോയ്‌സിന്റെ ഗാനമേള. 30 ന് രാത്രി ഒന്‍പതിന് കൈകൊട്ടിക്കളി, തിരുവാതിര തുടര്‍ന്ന് നൃത്ത-നൃത്യങ്ങള്‍. 31ന് രാത്രി പത്തിന് നാടകം. ഏപ്രില്‍ ഒന്നിന് രാവിലെ ഒന്‍പതിന് സ്‌കോളര്‍ഷിപ്പ് വിതരണവും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. അമ്പാടി കാണണവര്‍ സ്‌കോളര്‍ഷിപ്പ് വിതരണം നിര്‍വഹിക്കും.
പത്തിന് വലക്കാര്‍ക്കുള്ള ആദരവ്. വൈകുന്നേരം നാലിന് കാഴ്ച സമര്‍പ്പണം. 6.30ന് ദീപാരാധന തുടര്‍ന്ന് സന്ധ്യാമേളം, ഉത്സവം എന്നിവ നടക്കും.
രണ്ടിന് രാവിലെ 10ന് നടക്കന്ന മഹിളാ സമ്മേളനം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായിരിക്കും. സി.കെ സുരേഷ് ബാബു കൂത്തുപറമ്പ് പ്രഭാഷണം നടത്തും.
വൈകുന്നേരം മൂന്നിന് ആധ്യാത്മിക പ്രഭാഷണം,സന്ധ്യാ മേളം, ഉത്സവം, നൃത്ത സന്ധ്യ എന്നിവ നടക്കും. മൂന്നിന് വൈകുന്നേരം മൂന്നിന് ഭജന.
രാത്രി ഉത്സവം. പത്തിന് ബംഗളൂരു തീര്‍ഥ കമ്യൂണിക്കേഷന്‍സിന്റെ ലൈറ്റ് ഷോ ഗാനമേള. നാലിന് രാവിലെ ആറിന് പൂരംകുളി, വൈകുന്നേരം അഞ്ചിന് ആറാട്ട്, ഏഴിന് വെടിക്കെട്ട്. രാത്രി പത്തിന് ഉത്സവം സമാപിക്കും.

Related Articles
Next Story
Share it