അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി<br>സ്‌കൂള്‍ 55-ാം വാര്‍ഷികാഘോഷം ജനുവരിയില്‍

കാഞ്ഞങ്ങാട്: അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 55-ാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ജനുവരി 2,3 തിയ്യതികളില്‍ നടക്കും. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വിളംബര ജാഥയും നടക്കും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുള്ള അവസരവും മോട്ടിവേഷന്‍ ക്ലാസും നടത്തും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും. രണ്ടാം ദിനം സംസ്‌കാരിക സമ്മേളനം, വിദ്യാഭ്യാസ സെമിനാര്‍, സമാപന സമ്മേളനം,ഗാനമേള എന്നിവ നടക്കും.വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സ്‌കൂളിന് സ്വന്തമായി […]

കാഞ്ഞങ്ങാട്: അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 55-ാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ജനുവരി 2,3 തിയ്യതികളില്‍ നടക്കും. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വിളംബര ജാഥയും നടക്കും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുള്ള അവസരവും മോട്ടിവേഷന്‍ ക്ലാസും നടത്തും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും. രണ്ടാം ദിനം സംസ്‌കാരിക സമ്മേളനം, വിദ്യാഭ്യാസ സെമിനാര്‍, സമാപന സമ്മേളനം,ഗാനമേള എന്നിവ നടക്കും.
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സ്‌കൂളിന് സ്വന്തമായി വെബ്‌സൈറ്റും പണിപ്പുരയിലാണ്. വിവിധ പരിപാടികളിലായി കേരളത്തിലെ സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.

Related Articles
Next Story
Share it