അജാനൂര്‍ ഹാര്‍ബര്‍ അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങാനാകും-മന്ത്രി സജി ചെറിയാന്‍

കാഞ്ഞങ്ങാട്: ഇനി സംസ്ഥാനത്ത് പുതുതായി ഒരു ഹാര്‍ബര്‍ വരുന്നുണ്ടെങ്കില്‍ അത് അജാനൂരില്‍ ആയിരിക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം തന്നെ നിര്‍മ്മാണം ആരംഭിക്കാനാകുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതിക്ഷേത്ര പൂര ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അജാനൂരിലെ ഹാര്‍ബറെന്ന സ്വപ്‌നവുമായി കുറുംബ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികര്‍ക്ക് ഇനി തിരുവനന്തപുരത്തേക്ക് വരേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു. ഹാര്‍ബറിനായി 101.25 കോടിയുടെ പ്രൊജക്ട് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം 25 കോടി രൂപ കൂടി […]

കാഞ്ഞങ്ങാട്: ഇനി സംസ്ഥാനത്ത് പുതുതായി ഒരു ഹാര്‍ബര്‍ വരുന്നുണ്ടെങ്കില്‍ അത് അജാനൂരില്‍ ആയിരിക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം തന്നെ നിര്‍മ്മാണം ആരംഭിക്കാനാകുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതിക്ഷേത്ര പൂര ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അജാനൂരിലെ ഹാര്‍ബറെന്ന സ്വപ്‌നവുമായി കുറുംബ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികര്‍ക്ക് ഇനി തിരുവനന്തപുരത്തേക്ക് വരേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു. ഹാര്‍ബറിനായി 101.25 കോടിയുടെ പ്രൊജക്ട് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം 25 കോടി രൂപ കൂടി വേണ്ടി വരും. കേന്ദ്ര സര്‍ക്കാരിനെ കൂടി സഹകരിപ്പിച്ച് നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രം പ്രസിഡണ്ട് എ. സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വൈസ് പ്രസിഡണ്ട് കെ. സബീഷ്, അശോകന്‍, വി.വി. സുഹാസ്, ആദര്‍ശ് പുതിയവളപ്പ് പ്രസംഗിച്ചു.

Related Articles
Next Story
Share it